എൻ്റെ അണ്ണന് കണ്ണ് കാണില്ല, പക്ഷേ ഞങ്ങടെ മനസ്സ് നിറയെ ദളപതി ആണ് – വൈറൽ ആയി ഈ വിജയ് രസിഗർകൾ

ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി, മാനഗരം എന്നീ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജനവരി 13ന് ആണ് ചിത്രം റിലീസ് ചെയ്തത്. ലോക്ക്ഡൗൺ കാലയളവിനു ശേഷം റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം കൂടിയാണ് മാസ്റ്റർ. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

 

വലിയ തിരക്കാണ് കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് അനുഭവപ്പെടുന്നത്. ആന്ധ്ര സംസ്ഥാനങ്ങളിലും പുതിയ റെക്കോർഡുകളാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലെ തീയേറ്ററുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇവിടെ നിന്നും ആണ് ഇപ്പോൾ രണ്ട് വിജയ് രസിഗർ വൈറലായിരിക്കുന്നത്.

 

കണ്ണ് കാണാത്ത ഒരു വ്യക്തിയും അവരുടെ സഹോദരിയുമാണ് വീഡിയോയിലുള്ളത്. ദളപതി വിജയ്‌യേ ഒരുപാട് ഇഷ്ടമാണ് എന്നും വിജയ് സിനിമകൾ എല്ലാം തീയേറ്ററിൽ പോയി കാണാറുണ്ട് എന്നും ഇവർ പറയുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചായിരുന്നു മാസ്റ്റർ കണ്ടത്. ദിവസങ്ങളായി ചേർത്തുവെച്ച് പണം കൊണ്ടായിരുന്നു അവർ സിനിമ കാണാൻ എത്തിയത്. എന്നാൽ ഇവർക്ക് സൗജന്യ ഷോ ഒരുക്കുകയായിരുന്നു തിയേറ്റർ ജീവനക്കാർ ചെയ്തത്.

വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ നേടി കഴിഞ്ഞു. സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.