തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ വിജയ്‌യെ വിമർശിച്ചു അവതാരകൻ്റെ അമ്മ, വിജയ്‌യുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന് കണ്ടോ? കൈയ്യടിച്ചു സമൂഹമാധ്യമങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ്. തമിഴ്നാട്ടിൽ ഉള്ളതുപോലെ തന്നെ കേരളത്തിൽ ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. വളരെ താഴ്മയോടെ പെരുമാറുന്ന നടൻ ആണ് വിജയ് എന്ന് പലരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മറ്റൊരു ഉദാഹരണം കൂടി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് ഒരു വ്യക്തി ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നടത്തിയത്.

റേഡിയോ മിർച്ചിയിൽ ജോലിചെയ്തിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ഒരിക്കൽ ഒരു സിനിമയുടെ പ്രമോഷൻ കാര്യത്തിനുവേണ്ടി വിജയ് ഇവിടെ എത്തി. ഇൻറർവ്യൂ ചെയ്യാൻ പോകുന്ന അവതാരകൻ്റെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. വിജയ് അവരെ രണ്ടുപേരെയും പരിചയപ്പെട്ടു. ഉടനെ ഈ വ്യക്തിയുടെ അമ്മ താരത്തെ വിമർശിക്കുവാൻ തുടങ്ങി. തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നായിരുന്നു ഇവരുടെ വിമർശനം. വിജയ് ഇവരോട് നടത്തിയ പ്രതികരണം എങ്ങനെയായിരുന്നു എന്ന് കണ്ടോ? റേഡിയോ അവതാരകൻ ആയിരുന്ന വ്യക്തി തന്നെയാണ് ഇപ്പോൾ ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്.

“11 വർഷങ്ങൾക്കു മുൻപ്. ജനുവരി 26 2011. അന്ന് വിജയ് ഒരു സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞിരുന്നു. അന്ന് രാവിലെ ഏകദേശം ഏഴ് മണി ആയപ്പോൾ വിജയ് മിർച്ചി ഓഫീസിലേക്ക് എത്തി. പുതിയ സിനിമയുടെ പ്രോമോഷൻ്റെ ഭാഗമായി ഒരു ഇൻറർവ്യൂ നൽകുവാൻ ആയിരുന്നു വിജയ് ഓഫീസിലെത്തിയത്. ഞങ്ങൾ എല്ലാവരും വളരെ നെർവസ് ആയിരുന്നു. അപ്പോൾ ഞാൻ എൻറെ മാതാപിതാക്കളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അപ്പോൾ എൻറെ അമ്മ പെട്ടെന്ന് അദ്ദേഹത്തെ വിമർശിക്കുവാൻ തുടങ്ങി. എന്തു തരത്തിലുള്ള തിരക്കഥകളാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചു. തിരക്കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുവാൻ അദ്ദേഹത്തെ ഗുണദോഷിച്ചു. ഞാനും അച്ഛനും ഉൾപ്പെടെ എല്ലാവരും ഇതു കേട്ടപ്പോൾ ഞെട്ടിപ്പോയി. വളരെ അച്ചടക്കത്തോടെ, അമ്മ പറഞ്ഞത് എല്ലാം അദ്ദേഹം കേൾക്കുന്നു. രണ്ടു കയ്യും കെട്ടി ഒരു ടീച്ചർ പറയുന്നത് ഒരു കുട്ടി കേൾക്കുന്നത് പോലെ വിജയ് അമ്മയെ ശ്രദ്ധിച്ചു കേട്ടു. ഇനിമുതൽ തിരക്കഥ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തും എന്നും താരം വാക്കു നൽകി. നിങ്ങൾ ഈ ചിത്രം കണ്ടോ? എത്ര സ്നേഹത്തോടെയാണ് അമ്മയെ വിജയ് ചേർത്തു പിടിക്കുന്നത്, അവർ തമ്മിൽ വർഷങ്ങളുടെ പരിചയമുള്ളതുപോലെ! അന്നുമുതൽ ഇന്നുവരെ താരത്തെ നിർവചിക്കാൻ ഉള്ള ഏറ്റവും മികച്ച വാചകമാണ് എളിമ” – ഇങ്ങനെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഈ ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങൾകൊണ്ട് തന്നെ വൈറൽ ആയി മാറി. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. വിജയ് അന്നു കാത്തുസൂക്ഷിച്ച എളിമ ഇപ്പോഴും ജീവിതത്തിൽ നിലനിർത്തുന്നുണ്ട് എന്ന് അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം എന്നും പ്രേക്ഷകർ പറയുന്നു.