നിരവധി സിനിമ നിര്‍മ്മിച്ച വ്യക്തിയാണ് വിജയ് ബാബു. നടനായും ഈ താരം കഴിവ് തെളിയിച്ചു. എന്നാല്‍ തന്റെ വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നടന്. മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ഒരുപാട് വിമര്‍ശനം ഈ താരം നേരിട്ടു. ഇപ്പോള്‍ പുതിയൊരു ചിത്രവുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിജയ് ബാബു.
സിനിമയുടെ അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും വിജയ് സംസാരിച്ചു.
ഏത് പാര്‍ട്ണര്‍ഷിപ്പും നന്നായി തന്നെ പോകണമെങ്കില്‍ ഓരോരുത്തരുടെ സ്ഥാനങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിക്കണം എന്നാണ് നടന് പറയുന്നത്. സിനിമയില്‍ ആണെങ്കിലും ജീവിതത്തിലാണെങ്കിലും അങ്ങനെ തന്നെ. കൂടെയുള്ള ആള് അവരുടെ ജോലി കൃത്യമായി ചെയ്യാതെ വരും ആണെങ്കില്‍, അല്ലെങ്കില്‍ അവരുമായി എന്തെങ്കിലും ഇഗോ പ്രശ്നങ്ങള്‍ വരികയാണെങ്കില്‍ ആ ബന്ധം അവിടെ വച്ച് നിര്‍ത്തണം.
പാര്‍ട്ണര്‍ഷിപ്പില്‍ ആണെന്നോ പെണ്ണെന്നോ ഇല്ല. വേറെ ഒരാള്‍ക്ക് ഞാനാണ് കൂടുതല്‍ ചെയ്യുന്നത് മറ്റൊരാള്‍ ഓവര്‍ ഷാഡോ ചെയ്യുന്നു എന്നൊക്കെ തോന്നിയാല്‍ പിന്നെ അവിടെ ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാവില്ല എന്നാണ് വിജയ് വ്യക്തമാക്കുന്നത്. അതേസമയം നടന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ് . .