മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് വിധുബാല. നായികയായും സഹനായികയുമായുമെല്ലാം വിധുബാല അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷമാണ് വിധുബാല അഭിനയ രംഗത്ത് നിന്നും പിൻമാറിയത്.ടെലിവിഷൻ അവതാരകയായി തിരിച്ചെത്തുകയും ചെയ്തു. തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകരോട് പ്രതികരിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ വിധുബാല സംസാരിച്ചിരുന്നു.ആ വാക്കുകൾ ഇതാണ്,അദ്ദേഹത്തിന്റെ ഒരു തമിഴ് പടത്തിൽ എന്നെ ബുക്ക് ചെയ്തു. 24 മണിക്കൂറും തണ്ണിയാണ്. എനിക്കതിൽ പ്രശ്നമില്ല.പക്ഷെ സെറ്റിൽ വന്ന് പൊസിഷനിൽ നിൽക്കാൻ പറയുമ്പോൾ കൈ പിടിച്ച് ഇപ്പുറത്തേക്ക് നിർത്തി. ഒന്ന് രണ്ട് പ്രാവശ്യമായപ്പോൾ സർ, പ്ലീസ് ഞാൻ നീങ്ങി നിന്നോളം പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന് തീരെ പറ്റിയില്ല. അടിക്കുന്ന സീനായിരുന്നു എടുക്കേണ്ടത്. ഹീറോയെക്കൊണ്ട് ഏഴ് പ്രാവശ്യം അടിപ്പിച്ചു. എവിഎം രാജനായിരുന്നു ഹീറോ. അടിച്ച പോലെ ആക്ട് ചെയ്താൽ കൊണ്ടില്ലെന്ന് സംവിധായകൻ പറയും.
അവസാനം കവിൾ ചുവന്നു. ഹീറോ അപ്സെറ്റായി. ഇപ്പോൾ വരാം എന്ന് പറഞ്ഞ് ഞാൻ റൂമിൽ പോയി. പ്രെഡ്യൂസറോട് ഞാൻ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞു. എല്ലാവരും ഓടി വന്നു. ഇതുവരെ ചെലവായ പൈസ തിരിച്ച് തരാം. പക്ഷെ മോൾക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റമാണെങ്കിൽ അവളെ നിർബന്ധിക്കില്ലെന്ന് അച്ഛൻ. പിന്നെ ആ സംവിധായകൻ വിളിച്ച് മാപ്പ് പറഞ്ഞു. പ്രായമായ ആളാണ്. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് അയാൾ പറഞ്ഞു.പിന്നീടാണ് താൻ അഭിനയിച്ചതെന്നും വിധുബാല അന്ന് വ്യക്തമാക്കി. മറ്റൊരു അനുഭവവും വിധുബാല അന്ന് പങ്കുവെച്ചു. വേറൊരു സംവിധായകനും ഇതുപോലെ എന്തോ ഒരു ദേഷ്യം എന്നോടുണ്ടായിരുന്നു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് മുഖത്ത് വല്ല എക്സ്പ്രഷനും വരുത്തിയാൽ നന്നായിരുന്നെന്ന് പറഞ്ഞു. എനിക്ക് ഇതിൽ കൂടുതലൊന്നും വരില്ല, സാറിന്റെ കുറേ പടത്തിൽ ചെയ്തല്ലോ എന്ന് ഞാനും. അല്ലെങ്കിലും വിധുവിന് അഹന്ത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.ശരിയാണ് എനിക്ക് അഹന്തയാണ്, ഇവിടെ വെച്ച് അഭിനയം നിർത്തുന്നെന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. ഒടുവിൽ ആ സംവിധായകൻ മാപ്പ് പറഞ്ഞെന്നും വിധുബാല വ്യക്തമാക്കി