മലയാളികളുടെ പ്രിയ ഗായകൻമാരിൽ ഒരാളാണ് വിധു പ്രതാപ്. താരത്തിൻ്റെ ഗാനങ്ങളെല്ലാം തന്നെ വളരെ നന്നായി ആസ്വദിക്കുന്നവരാണ് മലയാളികൾ. യൂണിക് ആയിട്ടുള്ള ശബ്ദമാണ് വിധുവിൻ്റെ പ്രത്യേകത. ഇത്തരത്തിലുള്ള ശബ്ദം ഉള്ളവർ പൊതുവേ കുറവാണ്.
വിധുവിൻ്റെ ഭാര്യയാണ് നടിയും നർത്തകിയുമായ ദീപ്തി. ഇവർ രണ്ടുപേരും സാമൂഹ്യ മാധ്യമങ്ങളിൽ ഒരുപോലെ ആക്ടീവ് ആണ്. ഇവരുടെ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അതുമാത്രമല്ല പല പോസ്റ്റുകളും പെട്ടെന്ന് വൈറൽ ആവാറുമുണ്ട്. നർമ്മം ചാലിച്ച താൻ അഭിനയിക്കുന്ന കുഞ്ഞു വീഡിയോകൾ ഒക്കെ വിധു പങ്കു വയ്ക്കാറുണ്ടായിരുന്നു. വളരെ ഹിറ്റ് ആയിരുന്നു അത്. ടിക് ടോക്കിൽ ആയിരുന്നു വിധു മിക്കവാറും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യാറ്.
ഇരുവർക്കും യൂട്യൂബ് ചാനലും ഉണ്ട്. വളരെ രസകരമായ വീഡിയോകൾ ആണ് ചാനലിൻ്റെ പ്രത്യേകത. അങ്ങനെ പുതിയൊരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. പട്ടിയെ അത്ര താൽപര്യമില്ലാത്ത വ്യക്തിയാണ് വിധു. ആ വിധുവിൻറെ അടുത്തേക്ക് തൻറെ സുഹൃത്തിൻ്റെ വളർത്തു നായയുമായി ദീപ്തി എത്തുന്നതാണ് വീഡിയോ.
വളരെ രസകരമാണ് വീഡിയോ. പ്രേക്ഷകർക്ക് ചിരിക്കാനുള്ള രസകരമായ സംഭവങ്ങൾ ഉണ്ട് ഇതിൽ. വളരെ നന്നായി എഡിറ്റ് ചെയ്തിരിക്കുന്ന വീഡിയോ മുഴുനീള ഹാസ്യ സ്വഭാവം നില നിർത്തുന്നുണ്ട്. തുടക്കത്തിൽ താൽപര്യം കാണിക്കുന്ന ഇല്ലെങ്കിലും അവസാനമായപ്പോഴേക്കും വളർത്തു നായയോട് അടുക്കുന്നുണ്ട് വിധു. ദീപ്തി ആകട്ടെ വളരെ കൂൾ ആയിട്ടാണ് നായയെ കൈ കാര്യം ചെയ്യുന്നത്. വീഡിയോയുടെ അവസാനം നായ പാസ്പോർട്ട് കടിച്ചു കീറുന്നതും സൂചിപ്പിക്കുന്നുണ്ട്. ലക്കി എന്നാണ് നായയുടെ പേര്.