ഷേവ് ചെയ്യുന്നതിനിടെ വീടിനുള്ളില്‍ പതിച്ച് റോക്കറ്റ്; അസാധാരണമായി ഒന്നും സംഭവിക്കാത്ത വിധം ഷേവിംഗ് തുടര്‍ന്ന് യുവാവ്; വിഡിയോ

യുക്രൈനില്‍ യുദ്ധം തുടങ്ങിയത് മുതല്‍ അതിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഷേവ് ചെയ്യുന്നതിനിടെ വീടിനുള്ളില്‍ റോക്കറ്റ് പതിച്ചിട്ടും അസാധാരണമായി ഒന്നും സംഭവിക്കാത്ത വിധം ഷേവിംഗ് തുടര്‍ന്ന ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സൈനിക റോക്കറ്റിന്റെ ഒരു ഭാഗം വീടിന്റെ സീലിംഗ് തുളച്ച് മുറിക്കകത്ത് കടന്നെങ്കിലും തികച്ചും സാധാരണമായി പെരുമാറുന്ന യുവാവിനെ വിഡിയോയില്‍ കാണാം. പൊട്ടിത്തെറിക്കാത്ത റോക്കറ്റ് തന്റെ വീട്ടിലേക്ക് കടന്ന സ്ഥലവും യുവാവ് വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഇത് റോക്കറ്റിന്റെ മുകള്‍ ഭാഗമാണെന്നും അത് പൊട്ടിത്തെറിക്കില്ലെന്നും ആകാശത്ത് നിന്ന് എവിടെയും പതിക്കുമെന്നും വിഡിയോ ഷെയര്‍ ചെയ്ത് ഒരു വ്യക്തി വിശദീകരിച്ചു.

അതിനിടെ ഞായറാഴ്ച കീവിന്റെ സെന്‍ട്രല്‍ ഷെവ്‌ചെങ്കിവ്‌സ്‌കിയില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒമ്പത് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.