വ്യത്യസ്തമായ വീഡിയോകള്‍ക്ക് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിക്കാര്. ഇത്തരത്തിലുള്ള വീഡിയോകള്‍ നിമിഷനേരംകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാര്‍. ഇപ്പോഴിതാ അത്തരത്തിലൊരു വധുവിന്റെ വരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തവണ സ്ഥാനം പിടിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ വൈറല്‍ ആയി. രസകരമായ കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.
വിവാഹം കഴിഞ്ഞ് സദ്യ കഴിക്കുന്നതിനിടെ ആയിരുന്നു വരന്റെ കുസൃതി. വധു ഭക്ഷണം കഴിക്കുന്നതിനിടെ അടുത്തുള്ള ആളോട് സംസാരിക്കുമ്പോള്‍ , അവള് അറിയാതെ ഇലയില്‍നിന്ന് പപ്പടം എടുത്തു തന്റെ ഇലയിലേക്ക് ഇടുകയാണ് വരന്. എന്നിട്ട് ഒന്നും അറിയാത്ത പോലെ പപ്പടവും കൂട്ടി കഴിക്കാന്‍ നോക്കുന്നതിനിടെയാണ് വധുവിന് സഭവം പിടികിട്ടിയത്.
തന്റെ ഇലയിലെ പപ്പടം ആണെന്ന് മനസിലായതോടെ ആള് പപ്പടംതിരികെ എട്ടുക്കാനും ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഈ രസകരമായ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആയത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്.
ഈ ദമ്പതികളെ ഒരുപാട് ഇഷ്ടമായെന്നും ചിലര്‍ കമന്റിട്ടു. എന്നാലും കഷ്ടപ്പെട്ട് എടുത്ത പപ്പടം അല്ലേ, അത് തിരികെ വാങ്ങിക്കണ്ടായിരുന്നു തുടങ്ങിയ രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഈ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ആളെ അന്വേഷിച്ചും ചിലര്‍ കമന്റ് ഇടുന്നുണ്ട്.