അച്ഛന് ഒരു മകള്‍ നല്കിയ സര്‍പ്രൈസാണ് സോഷ്യല്‍ മീഡിയയുടെ മനം കീഴടക്കിയിരിക്കുന്നത്. മെഡിക്കല്‍ സ്കൂളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ അച്ഛനെ സര്‍പ്രൈസായി കാണിക്കുന്ന മകളുടെ വിഡിയോയാണ് വൈറലായിരിക്കുന്നത്.
ഓഫര്‍ ലൈറ്ററും കയ്യില്‍ പിടിച്ച് അച്ഛന് അടുത്തേക്ക് വരുന്ന മകളില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓഫര്‍ ലെറ്റര്‍ അച്ഛന് നേരെ നീട്ടി തന്റെ അടുത്തേക്കു വരാന്‍ മകള്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അച്ഛന് ലെറ്റര്‍ വാങ്ങി വായിച്ചു നോക്കുകയും മകളെ ആശ്ചര്യത്തോടെ നോക്കുന്നതും കാണാം. തുടര്‍ന്ന് ഇരുവരും കെട്ടിപ്പിടിക്കുകയും സന്തോഷം പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്.
‘അച്ഛന്റെ അഭിമാനം’ എന്ന അടികുറിപ്പോടെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി കഠിനാധ്വാനം നടത്തുന്നവര്‍ക്കുള്ള പ്രചോദനമാണ് ഈ വിഡിയോ എന്നും ആളുകള്‍ കമന്റ് ചെയ്തു.
View this post on Instagram