സമൂഹമാധ്യമങ്ങളിൽ ഇത് ഫോട്ടോഷൂട്ട് കാലമാണ്. പല വെറൈറ്റി കോൺസെപ്റ്റ്കൾ ഫോട്ടോഷൂട്ട് രൂപത്തിൽ അവതരിപ്പിക്കുന്നത് ഇന്ന് നമ്മൾ സമൂഹമാധ്യമങ്ങളിൽ ധാരാളം കാണുന്നുണ്ട്. വെറുതെ ഫോട്ടോ ഷൂട്ട് എടുത്ത് പോവുകയല്ല, മറിച്ച് ഓരോന്നും ഓരോ ആശയമാണ് പങ്കുവയ്ക്കുന്നത്. ചിലത് ഹാസ്യം ആവാം, പ്രതിഷേധം ആവാം, രാഷ്ട്രീയവും ആവാം.
ഒരു വെറൈറ്റി ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പച്ചക്കറികൾ ആണ് ഈ ഫോട്ടോഷൂട്ടിലെ ഹൈലൈറ്റ്. എന്നാൽ ഭക്ഷണമല്ല ഇവരുടെ വിഷയം. പ്രണയത്തിൻറെ ആ.ർദ്രതയാണ് ഇവർ ഈ ഫോട്ടോഷൂട്ടിലൂടെ വരച്ചുകാട്ടുന്നത്. പ്രണയത്തിൻറെ നിറഭേദങ്ങൾക്ക് മറ ആവശ്യമില്ല എന്ന സന്ദേശവും ഇവർ ഈ ഫോട്ടോഷൂട്ടിലൂടെ പകരുന്നു.
ഗൗരി സിജി മാത്യൂസ്, ഇന്ദുജ പ്രകാശ് എന്നിവർ ചേർന്നാണ് ആശയം തയ്യാറാക്കിയത്. ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ് ഈ ഫോട്ടോഷൂട്ടിലെ മോഡലുകൾ. ശിവപ്രസാദ് ആണ് ഫോട്ടോഗ്രാഫി. വിജേഷ് കൃഷ്ണ ആണ് മേക്കപ്പ് തയ്യാറാക്കിയത്. ആദർശ് കെ മോഹൻദാസ് ആണ് കോസ്റ്റ്യൂം ഡിസൈനർ. ജോർജ് ആൻറണി ആണ് മേക്കിങ് വീഡിയോ തയ്യാറാക്കിയത്.
നിമിഷനേരം കൊണ്ട് ആണ് ഈ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. പ്രണയമെന്ന വി.കാരത്തെയും ഭക്ഷണം എന്ന രൂപത്തെയും ഒന്നിച്ചു ചേർത്തതിൽ പ്രശംസ അർഹിക്കുന്നുണ്ട് ഫോട്ടോഷൂട്ട് നിർമ്മാതാക്കൾ.