എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്ന് ഇന്നലെ സംഭവിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് വീണ ജാന്‍

യൂട്യൂബ് ചാനലില്‍ വീഡിയോസ് കാണുന്നവര്‍ക്ക് വീണ ജാന്‍ എന്ന വ്യക്തിയെ അറിയാതിരിക്കാന്‍ സാധ്യത ഏറെ കുറവാണ്. പാചകത്തില്‍ പരീക്ഷണം നടത്തി കൊണ്ടാണ് വീണ എത്താര്‍. ഒപ്പം തന്റെ ജീവിതത്തിലെ മറ്റു വിശേഷങ്ങള്‍ വീണ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് വീണ ഇപ്പോള്‍.


മൈ ഡ്രീം കെയിം ട്രൂ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്ന് ഇന്നലെ സംഭവിച്ചു. എന്റെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാനും സംസാരിക്കാനും സാധിച്ചു. പൗലോ കൊയ്‌ലോ പറയുന്ന പോലെ നമ്മള്‍ ഒരു കാര്യം അത്രയും തീവ്യമായി ആഗ്രഹിച്ചാല്‍ പ്രകൃതി തന്നെ അത് സാധിച്ചു തരും എന്ന് വളരെ സത്യം ആയ നിമിഷം. വര്‍ഷങ്ങള്‍ ആയുള്ള ആ ആഗ്രഹം.


പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അത്രക്ക് സന്തോഷം. എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അറിയാം എന്റെ ഈ ആഗ്രഹം. പലപ്പോളും പല വീഡിയോയിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മമ്മൂക്ക നന്ദി ഒരുപാടു സ്‌നേഹം എന്നായിരുന്നു വീണയുടെ കുറിപ്പ്. മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവെച്ചുള്ള വീണയുടെ പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.