മലയാളികൾക്ക് സുപരിചിതയായ താരമാണ് വാണി വിശ്വനാഥ്.മലയാളത്തിന് പുറമെ തെലുങ്ക് അടക്കമുളള ഭാഷകളില്‍ സൂപ്പര്‍ താരനായികയായി നിറഞ്ഞു നിന്നിരുന്നു വാണി വിശ്വനാഥ്.വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേള അവസാനിപ്പിച്ച് ഇപ്പോഴിതാ വാണി വിശ്വനാഥ് മടങ്ങിയെത്തിയിരിക്കുകയാണ്. ഒരു അന്വേഷണത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ആഷിഖ് അബു ഒരുക്കുന്ന റൈഫിള്‍ ക്ലബ് പോലുള്ള വലിയ സിനിമകളും അണിയറയിലുണ്ട്.തന്റെ പരുക്കളെക്കുറിച്ചും അപകടം പിടിച്ച ആക്ഷനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ആക്ഷന്‍ ചെയ്യുമ്പോള്‍ മാത്രമല്ല, ഡാന്‍സ് ചെയ്യുമ്പോഴും പരുക്ക് പറ്റിയിട്ടുണ്ട്. തെലുങ്ക് സിനിമകളൊക്കെ ചെയ്യുമ്പോള്‍. സ്ഥിരമായി ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റഡ് ആകുമായിരുന്നു. ഡാന്‍സ് ചെയ്യണം എന്നൊന്നുമില്ല. ഫോണ്‍ വരുമ്പോള്‍ കൈ പിന്നിലേക്ക് ഇട്ട് എടുക്കാന്‍ നോക്കിയാല്‍ മതി, അപ്പോള്‍ തെറ്റും. ഇപ്പോള്‍ ഇല്ല. പക്ഷെ അന്ന് അങ്ങനെയായിരുന്നു. ഞാന്‍ തന്നെ പിടിച്ച് ഇട്ട് നേരെയാക്കും. ”ഹിറ്റ്ലര്‍ ചെയ്യുന്ന സമയത്ത് അങ്ങനെ വന്നപ്പോള്‍ നേരെയാക്കാന്‍ സാധിച്ചില്ല. അതോടെ മമ്മൂക്കയും മറ്റുള്ളവരും ചേര്‍ന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഭയങ്കര വേദനയാണ്. സിദ്ധീഖ്-ലാലിലെ ലാല്‍ സാര്‍ ആയിരുന്നു എന്നെ എടുത്തു കൊണ്ടു പോയത്. വണ്ടിയിലേക്ക് കേറ്റാന്‍ നേരം, മുടിഞ്ഞ വെയ്റ്റ് ആണല്ലോ നല്ല തറവാട്ടില്‍ പിറന്നതാണല്ലേ എന്ന് ചോദിച്ച് തമാശയുണ്ടാക്കി. ഞാന്‍ വേദന കൊണ്ട് പുളയുമ്പോഴും അവര്‍ അതിന്റെ ഇടയിലും ഹ്യൂമര്‍ കണ്ടെത്തി.” എന്നാണ് ചിരിച്ചു കൊണ്ട് വാണി വിശ്വനാഥ് പറയുന്നത്.’രണ്ട് മൂന്ന് തവണ കുതിരപ്പുറത്തു നിന്നും വീണിട്ടുണ്ട്. ഒരിക്കല്‍ ഒരു തമിഴ് സിനിമയില്‍ മുകളില്‍ നിന്നും താഴേക്ക് ചാടണം. രണ്ട് ഫൈറ്റേഴ്സും കൂടെയുണ്ട്. അവരെ അടിക്കുകയും രണ്ട് കയ്യിലുമായി ഷര്‍ട്ടില്‍ പിടിച്ച് താഴേക്ക് ചാടുന്നതുമാണ് ഷോട്ട്. 25 അടി കാണും. ചാടുമ്പോള്‍ കാലൊന്ന് നീട്ടിക്കൊടുത്താല്‍ മതിയെന്ന് ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞിരുന്നു. അത്രയും ആഴമുണ്ടായിരുന്നു. ചാടുന്നതിന് പിന്നാലെ പൊട്ടിത്തെറിയും സംഭവിക്കും. ബെസ്റ്റ് ഷോട്ടാണ്” താരം പറയുന്നു.