പ്രേക്ഷകർ ഒരു ഗർഭകാലം ഇത്രത്തോളം ആഘോഷിച്ചത് പേളിയുടെ മാത്രമായിരിക്കും. അവതാരകയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി പിന്നീട് സിനിമയിലും മറ്റും തന്റെ പ്രാധാന്യം ഉണ്ടാക്കിയെടുത്ത ചുരുളൻമുടിക്കാരി ഇന്ന് കടൽ കടന്നുപോലും ആരാധകരുടെ സ്വന്തമാണ്. വിവാഹം ചെയ്യുന്നതിനു മുൻപേ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളുമായി സംവദിക്കാൻ സമയം കണ്ടെത്തിയിരുന്ന പേളി മാണി ഗർഭിണിയായപ്പോഴും അത് തുടർന്നുകൊണ്ടേയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ തന്റെ ജീവിതപങ്കാളിയായി ശ്രീനിഷിനെ കണ്ടെത്തി കൂടെ കൂട്ടുമ്പോഴും പേളി ആരാധകരുടെ മനസ്സു കീഴടക്കുകയായിരുന്നു. നടിയായും ഗായികയായും അവതാരകയായും ഫാഷൻ ഡിസൈനറായും പേളി മാണി മലയാളത്തിലെ ഹേറ്റേഴ്സ് ഇല്ലാത്ത നായികയായി. എന്നാൽ ഇന്ന് ബോളിവുഡിൽ പോലും തന്റെ കഴിവ് തെളിയിച്ച പേളി മാണിയുടെ വളകാപ്പ് ചടങ്ങിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് വളകാപ്പ് ചടങ്ങിന് വേണ്ടി പേളിയെ ഒരുക്കിയത്. ഓറഞ്ച് സാരിയിൽ തമിഴ് ലുക്കിലുള്ള പുള്ളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പള്ളിക്കടുതായി ശ്രീനിഷും നിൽക്കുന്ന ഫോട്ടോകൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിരവധി ഫോളോവേഴ്സുള്ള പേളിയും ശ്രീനിഷിനും. വലിയ പ്രേക്ഷക പിന്തുണയാണുള്ളത്. തന്റെ ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് മുന്നിൽ എത്തിക്കുന്ന പേളി മാണിയുടെ ഗർഭകാലത്തെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.