ഏതു കഥാപാത്രങ്ങളെയും തന്റെതായ ശൈലിയിലൂടെ അഭിനയിച്ച് മികവുറ്റതാക്കാൻ കഴിവുള്ള നടനാണ് സായ് കുമാർ. ഇപ്പോഴുള്ള നടന്മാരിൽ സായ് കുമാർ എന്ന നടന് പകരം വെക്കാൻ മറ്റൊരു നടൻ ഇല്ല എന്നതാണ് സത്യം. സിനിമാ മേഖലയിൽ ഏറ്റവും മുൻപന്തിയിലാണ് സായികുമാർ എങ്കിൽ വ്യക്തിജീവിതത്തിൽ താരത്തിന്റെ പദവി വളരെ പിന്നിലാണ്. ബിന്ദു പണിക്കരുമായി താരം പുതിയ ജീവിതം തുടങ്ങിയെങ്കിലും. ഭാര്യയായിരുന്ന പ്രസന്നയെ വിവാഹ മോചനം ചെയ്യാതെയാണ് സായ്കുമാർ ബിന്ദു പണിക്കരുടെ കൂടെ ജീവിച്ച് തുടങ്ങിയത് എന്ന ഒരു പറച്ചിലുണ്ട്.
ബിന്ദു പണിക്കരുടെ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ സായി കുമാർ മകൾ വൈഷ്ണവിയെ പോലും കാണാൻ പോയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ബിന്ദു പണിക്കറിന്റെ മകളായ അർച്ചനയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന സായികുമാർ മകളുടെ വിവാഹത്തിനു പോലും പങ്കെടുത്തിട്ടില്ല. ഭാര്യയുമായുള്ള സ്വരച്ചേർച്ച യാണ് വിവാഹ ബന്ധം വേർപെടുത്താൻ കാരണമെന്നാണ് ആദ്യം പറഞ്ഞത് എന്നാൽ പിന്നീട് തന്നെക്കാൾ പ്രായം അധികമാണെന്നാണ് സായികുമാർ പലയിടത്തും പറഞ്ഞിരുന്നു.എന്നാൽ മകൾ ഇപ്പോൾ ഏതു നിലയിൽ എത്തി എന്ന് അച്ഛൻ അറിയണം.
ബിന്ദു പണിക്കറുടെ മകളുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം എന്നായിരിക്കും എന്ന് ഓർത്തു കൊണ്ടിരിക്കുന്നവരുടെ ഇടയിലേക്കാണ് വൈഷ്ണവി സീരിയൽ പ്രവേശനവുമായി എത്തിയത് അച്ഛന്റെയും മുത്തച്ഛന്റെയും പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടാണ് വൈഷ്ണവി സീരിയൽ രംഗത്തേക്ക് പ്രവേശനം കുറിച്ചത്. സീ കേരളത്തിലെ കൈയ്യെത്തും ദൂരത്തു എന്ന സീരിയലിൽ വില്ലത്തി കഥാപാത്രമായാണ് താരം എത്തുന്നത്. വരും നാളിൽ മികച്ച നടിയായി വൈഷ്ണവി മാറട്ടെ എന്ന് ആശംസിക്കാം.