എൻ്റെ മോൾക്ക് ഒരു പ്രശ്നവുമില്ല, നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ല – അഭ്യൂഹങ്ങൾക്കെതിരെ തുറന്നടിച്ച് വൈക്കം വിജയലക്ഷ്മിയുടെ അച്ഛൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകളിൽ ഒരാളാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് വൈക്കം വിജയലക്ഷ്മി മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയായി മാറുന്നത്. തുടർന്ന് ഒരുപാട് മികച്ച ഗാനങ്ങൾ ആലപിക്കുവാൻ ഉള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തൻറെ ശബ്ദം സാന്നിധ്യമറിയിക്കാൻ വിജയലക്ഷ്മിക്ക് സാധിച്ചു.

രണ്ടു വർഷങ്ങൾക്കു മുൻപാണ് താരത്തിൻ്റെ വിവാഹം കഴിയുന്നത്. മിമിക്രി ആർട്ടിസ്റ്റ് ആയിരുന്ന അനൂപ് ആയിരുന്നു വരൻ. വിവാഹത്തിനു ശേഷം നിരവധി വേദികളിൽ ഭർത്താവിനെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഭർത്താവ് വളരെ മികച്ച രീതിയിൽ ആണ് തന്നെ പിന്തുണയ്ക്കുന്നത് എന്നു പലതവണ വിജയലക്ഷ്മി ആവർത്തിച്ചിട്ടുണ്ട്. വിജയലക്ഷ്മി പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും അവാർഡ് ഫങ്ക്ഷൻകളിലും എല്ലാം തന്നെ വിജയലക്ഷ്മിയോടൊപ്പം തന്നെ ഭർത്താവ് അനൂപും പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകൾ എല്ലാം ചിലരിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു. താരം മാനസികമായി വളരെ താഴ്ന്ന അവസ്ഥയിലാണ് എന്ന് സൂചിപ്പിക്കുന്നത് ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റുകൾ. ജീവിതത്തിൽ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലെ ഭാഷയാണ്. ഫേസ്ബുക്ക് പോസ്റ്റുകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. താരത്തിൻറെ വ്യക്തിജീവിതത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിൽ കാട്ടുതീപോലെ അഭ്യൂഹങ്ങൾ പരന്നു.

ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മിയുടെ പിതാവ് മുരളീധരൻ. തൻറെ മകൾക്ക് ഒരു പ്രശ്നവുമില്ല എന്നും അഭ്യൂഹങ്ങളിൽ ഒരു തരത്തിലുള്ള കഴമ്പുമില്ല എന്നും മുരളീധരൻ വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ കാരണം കുറേക്കാലമായി വിജയലക്ഷ്മി പുറത്തു പോയിട്ട്. സംഗീത പരിപാടികളിലും ഒന്നും തന്നെ പങ്കെടുക്കുന്നില്ല. അതുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടത് എന്നും പിതാവ് വ്യക്തമാക്കുന്നു.