വാതിൽ തുറക്കുന്ന ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? വൈറലായി പുതിയ ചിത്രം

2013 വർഷത്തിൽ ഇറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ ബാല താരമായിട്ടാണ് അനു സിത്താര അരങ്ങേറുന്നത്. ഇന്ന് മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് താരം. ഇപ്പോഴിതാ താരം അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നിരിക്കുന്നു. വാതിൽ എന്നാണ് ചിത്രത്തിൻ്റെ പേര്.

ചിത്രത്തിൻറെ ലോഞ്ചിംഗ് പരിപാടി ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. വിനയ് ഫോർട്ടും അനുവിനൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡെനി എന്ന കഥാപാത്രം ആണ് വിനയ് ഫോർട്ട് ചെയ്യുന്നത്. ഡെനിയുടെ ഭാര്യയായ തനി എന്ന കഥാപാത്രമാണ് അനു ചെയ്യുന്നത്.

ഒരു ഇന്ത്യൻ പ്രണയകഥ, രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നിവ അനുവിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്. ഒരു ഇന്ത്യൻ പ്രണയ കഥയിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം ചെയ്തത് അനു ആയിരുന്നു. ചിങ്ങിണി എന്നാണ് താരത്തിൻറെ ചെല്ലപ്പേര്. ഈ അടുത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു.

അബ്ദുൽ സലാം എന്നാണ് അനുവിൻ്റെ അച്ഛൻറെ പേര്. അമ്മ രേണുക. പല റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി അനു വരാറുണ്ട്. ഒമർ ലുലുവിൻറെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ കഥാപാത്രം വഴിത്തിരിവായിരുന്നു. അടുത്തിടെ തടി കുറയ്ക്കുന്നതിന് വേണ്ടി താരം തീവ്രശ്രമങ്ങൾ ആയിരുന്നു നടത്തിയത്. ഉണ്ണിമുകുന്ദൻ ആയിരുന്നു തടികുറയ്ക്കാൻ താരത്തെ സഹായിച്ചത്. സ്ത്രീകൾക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു സ്പെഷ്യൽ ഡയറ്റ് ആയിരുന്നു താരത്തിനു ഉണ്ണി മുകുന്ദൻ പറഞ്ഞു നൽകിയത്.