ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിന്റെ ആദ്യ ട്രൈലെർ പുറത്തിറങ്ങി.ഏപ്രിൽ 26ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ഒരു ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന പാർവതിക്ക് മികച്ച വരവേൽപ്പ് ആണ് ട്രെയ്ലർ റിലീസിന് ശേഷം പ്രേക്ഷകർ നൽകുന്നത്. പാർവതിയുടെ വിഡിയോകൾക്ക് അൺലൈക്ക് മാത്രം നല്കിയിരുന്നവർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ആയിത്തീർന്നിരിക്കുകയാണ് ഉയരെ. 7 മണിക്കൂറിൽ ട്രെയ്ലറിന്റെ വ്യൂസ് 2 ലക്ഷത്തി മുപ്പത്തയ്യായിരം കവിഞ്ഞു .15000 ലൈക്സ് ഉം 1800 ഡിസ്ലൈക്സ് ഉം ആണ് ട്രെയിലറിന് യൂട്യൂബിൽ ഇതുവരെ ലഭിച്ചിരിക്കുന്നത്. പാർവതിയെ പ്രശംസിച്ചും ആശംസിച്ചുമുള്ള കമന്റുകൾ ആണ് ഏറെയും . ഉയരെയുടെ ട്രൈലെർ ഒരു ശക്തമായ സിനിമക്കുള്ള പ്രതീക്ഷകൾ ആണ് നൽകുന്നത്.