മലയാളികളുടെ ഇഷ്ട താരമാണ് ഉർവശി.ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു താരം.ഇപ്പോഴിതാ താര ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വ്വശി. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി മനസ് തുറന്നത്. സെലിബ്രിറ്റി പദവി കാരണം ജീവിതത്തില്‍ എന്തെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വ്വശി. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.’സമയം പ്രധാനമാണെന്ന വിചാരത്തിലാണ് ജീവിക്കുന്നത്. മോന് ജനിച്ച ശേഷം അവന്റെ അവധി സമയങ്ങളില്‍ ഞാന്‍ എങ്ങും പോകാറില്ല. മകള്‍ ചെറുതായിരുന്നപ്പോള്‍ ലൊക്കേഷനുകളിലേക്ക് അവളേയും കൂടെക്കൂട്ടിയിരുന്നു. കുടുംബത്തിനൊപ്പം ചെലവഴിച്ച സമയങ്ങള്‍ ജീവിതത്തില്‍ കുറവാണ്. എപ്പോഴും തിരക്കിലായിരുന്നു. എന്റെ ചേച്ചിമാരുടെ കല്യാണങ്ങള്‍ക്കു പോലും തലേന്ന് രാത്രി ഏറെ വൈകി വീട്ടില്‍ ചെന്നുകയറിയ ആളാണ് ഞാന്‍. അങ്ങനെയുള്ള കുറേ സന്തോഷങ്ങള്‍ നഷ്ടാമയിട്ടുണ്ട്.
മറ്റൊന്ന്,സ്വകാര്യതയുടെ നഷ്ടമാണ് ഏറ്റവും വലിയ വിഷമം. ശാന്തമായി ഒരമ്പലത്തില് ചെന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും പലപ്പോഴും കഴിയാറില്ല. ആരുടേയും തെറ്റല്ല. ആളുകള്‍ അവരുടെ സ്നേഹം തെറ്റല്ല. ആളുകള്‍ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന രീതികള്‍ വ്യത്യസ്തമാണല്ലോ എന്നും താരം പറയുന്നുണ്ട്. മാധ്യമങ്ങള്‍ക്കെതിരേയും താരം ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ”മറ്റൊരാളുടെ സ്വാകാര്യതയിലേക്ക് എത്തി നോക്കുന്നത് അഭംഗിയാണെന്നുള്ള തിരിച്ചറിവ് പലര്‍ക്കും ഇല്ല. പല മാധ്യമങ്ങളും അതാണ് ചെയ്യുന്നത്. അറിയപ്പെടുന്ന നടന്മാരെപ്പറ്റി എന്തെങ്കിലും എഴുതാന്‍ അവര്‍ക്ക് ഭയമുണ്ട്. പക്ഷെ നടിമാരുടെ കാര്യത്തില്‍ അങ്ങനെയല്ല ഒരുകാലത്ത് ഇതൊക്കെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. ഔചിത്യമില്ലാത്ത പെരുമാറ്റം ആരുടെ ഭാഗത്തു നിന്നായാലും അലോസരപ്പെടുത്തും എന്നും താരം പറയുന്നുണ്ട്.