തൊണ്ണൂറുകൾക്ക് ശേഷം മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും സിനിമകളിൽ നിന്നും വിട്ടു നിൽക്കാൻ ഉള്ള ആ കാരണം വെളിപ്പെടുത്തി ഉർവശി.

മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത മുഖമാണ് ഉർവ്വശിയുടെത്. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കിവാണിരുന്ന നായിക ഇപ്പോൾ മലയാളസിനിമയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന് ഉള്ള പിന്തുണയ്ക്ക് ഒരു കുറവുമില്ല. ഈ അടുത്താണ് ഉർവശി അഭിനയിച്ച ‘സൂററൈ പോട്രൂ’ എന്ന സിനിമ ആമസോൺ പ്രൈം ഇലൂടെ റിലീസായത്. മികച്ച സ്വീകാര്യതയാണ് സൂര്യ നായകനായ ഈ ചിത്രത്തിന് ലഭിച്ചത്.

ഉർവശി ചെയ്ത പല വേഷങ്ങളും മലയാളക്കര ഒരിക്കലും മറക്കാനിടയില്ല. മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച വിസ്മയിപ്പിച്ച നടിയാണ് ഉർവശി. താരം അഭിനയിച്ച നിറക്കൂട്ട്, സ്പടികം, ഭരതം, മിഥുനം എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ഇപ്പോഴും മലയാളിയുടെ പ്രിയങ്കരമായ സിനിമകളാണ്. എന്നാൽ 90 കൾക്ക് ശേഷം താൻ മോഹൻലാലിൻറെയും മമ്മൂട്ടിയുടെയും നായികയായി സിനിമകളിൽ അഭിനയിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെയാണ് ‘തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്.

മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്. അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നു പ്രത്യേകിച്ച്‌ മമ്മൂക്ക നായകനായ സിനിമ വന്നത് മുതല്‍ അതിനൊക്കെ നല്ല മാറ്റം വന്നു കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെ’. ഉര്‍വശി വ്യക്തമാക്കി.