മലയാള സിനിമയിൽ യുവ താരനിരയിൽ ഇന്ന് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നായകനാണ് ഉണ്ണി മുകുന്ദൻ, താരം മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ്, മലയാളത്തിൽ നിരവധി പെൺകുട്ടികളുടെ ആവേശമാണ് ഉണ്ണി മുകുന്ദൻ. താരത്തിന് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിറയെ ആരാധകരുണ്ട്, ഇപ്പോൾ ലോക്ക് ഡൌൺ സമയമായതിനാൽ ഏവരും വീടുകളിൽ തന്നെയാണ് , അതുകൊണ്ടതെന്നേ ഇഷ്ട താരങ്ങളക്ക് സമ്മാനം അയക്കുന്നതിന്റെ തിരക്കിലാണ് ആരാധകർ..
ഇപ്പോൾ അത്തരത്തിൽ നടൻ ഉണ്ണി മുകുന്ദന് കിട്ടിയ സമ്മാനം അദ്ദേഹം സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിരിക്കുകയാണ്, രസകരമായ രണ്ടു ചിത്രങ്ങൾ അതിൽ ആദ്യത്തേത് ഒരു കുട്ടിയുടെ തോളിൽ കൈ ഇട്ട് ഇരിക്കുന്ന ഉണ്ണി മുകുന്ദൻ, അടുത്തത് തന്റെ തന്നെ കൗമാര പ്രായത്തിൽ കുട്ടി മസിലും കാട്ടി നിൽക്കുന്ന ഉണ്ണി മുകുന്ദൻ, ഇതിൽ ആദ്യ ചിത്തത്തിലേ കുട്ടി ഏതെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാകുന്നതേയുള്ളു അതും മുകുന്ദന്റെ ചെറുപ്പത്തിലേ ഫോട്ടോയാണ് താരം അതിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് രസകരമായത്…. ഇങ്ങനെയെങ്കിലും ഒരു കുഞ്ഞിക്കാലു കാണാന്‍ പറ്റിയല്ലോ? എന്നാണ് ഉണ്ണി മുകുന്ദന് കുറിക്കുന്നത്.
ഉണ്ണിയ്ക്ക് ഒപ്പം നില്ക്കുന്ന കുട്ടി ആരെന്ന് സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാവും. താരത്തിന്റെ തന്നെ കുട്ടിക്കാല ചിത്രം പുതിയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്തുവെച്ചിരിക്കുകയാണ്. ഷമീം ലുക്കു എന്ന എഡിറ്ററാണ് ഈ ചിത്രത്തിനു പിറകില്‍. എഡിറ്റര്‍ക്ക് ഉണ്ണി നന്ദിയും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്. ആദ്യമായി ഒരാള്‍ എന്റെ ചിത്രം വരച്ചത് കണ്ടപ്പോള്‍ ഉള്ള ആവേശവും സന്തോഷവും ഇന്നും എന്റെ ഒരു വരച്ച ചിത്രം കാണുമ്ബോള്‍ അതേപടി എനിക്ക് തോന്നാറുണ്ട്. നിങ്ങളുടെ ഈ സ്നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്