മുസ്ലിം സ്ത്രീകളെ ബുള്ളി ബായ് ആപ്പ് വഴി ലേലത്തിന് വച്ചു; രണ്ട്‌ പേർ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ ലേലത്തിന് വച്ച വിദ്വേഷ കാമ്പയിനുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാർഥിയേയുമാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽ നിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി വിശാൽകുമാറിനെ ജനുവരി 10 വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചു.

ബുള്ളി ബായ് എന്ന മൊബെൽ ആപ്പിലാണ് വിവിധമേഖലകളിൽ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരും ചിത്രങ്ങളും പങ്കുവച്ച് വിൽപ്പനയ്ക്ക് എന്നപേരിൽ പരസ്യം നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ കേന്ദ്രസർക്കാർ ബുള്ളി ബായ്‌ ആപ്പ് ബ്ലോക്ക് ചെയ്തിരുന്നു.