പത്ത് രൂപയ്ക്ക് സ്റ്റേഷനറിയും 80 രൂപയ്ക്ക് ഒരു ചാക്ക് അരിയും; കേരളത്തിലെ ഈ പഞ്ചായത്ത് സൂപ്പറാണ്

540 രൂപയുടെ അരി 117 രൂപയ്ക്ക്, 420ന്റെ അരി വെറും 80 രൂപയ്ക്ക്, സ്റ്റേഷനറി ഐറ്റങ്ങളോ വെറും പത്ത് രൂപയ്്ക്ക് നിങ്ങള്‍ക്ക് ലഭിക്കും. കേരളത്തില്‍ ഇൗ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് നിലവിലുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ വിശ്വസിക്കാന്‍ പ്രയാസമാണെങ്കില്‍ കിഴക്കമ്പലത്തേക്ക് വരണം.

ട്വന്റി ട്വന്റി കൂട്ടാഴ്മയിലാണ് കിഴക്കമ്പലത്ത് ഈ സൂപ്പര്‍മാര്‍ക്കറ്റ് നിലവില്‍ വന്നത്. അഞ്ച് പഞ്ചായത്തുകള്‍ കീഴടക്കിയാണ് ട്വന്റി വിജയകുതിപ്പില്‍ മുന്നേറുന്നത്. പച്ചക്കറി,പലചരക്ക്,ഭക്ഷ്യവസ്തുക്കള്‍ നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി എല്ലാ ഉല്‍പന്നങ്ങളും

മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ട്വന്റി20 മാര്‍ക്കറ്റിലൂടെ വില്‍ക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭ്യമാക്കുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റിലേയ്ക്ക് ആവശ്യമായ പച്ചകറികളും മറ്റു അവശ്യസാധങ്ങളും എത്തിയ്ക്കും. കര്‍ശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളില്‍ വിലകുറയും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.