നിരവധി ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.ഇപ്പോഴിതാ ലിപ് ലോക്ക് സീനുകളോടുള്ള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ച് ടൊവിനോ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആണ് താരം സംസാരിച്ചത്.സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നതിന് മുന്നേ തന്നെ അപ്പനോടും അമ്മയോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. അപ്പാ, ഒരു സിനിമ ഡിമാൻഡ് ചെയ്യുന്ന, അതിന്റെ സ്ക്രിപ്റ്റ് ഡിമാൻഡ് ചെയ്യുന്ന എന്തും ചിലപ്പോൾ ഞാൻ സിനിമയ്ക്ക് വേണ്ടി ചെയ്യും. അതിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ചിലപ്പോൾ അതൊരു ന്യൂഡ് സീൻ ആയിരിക്കാം, ലിപ് ലോക്ക് ആയിരിക്കാം, ചിലപ്പോൾ ഞാൻ സിഗരറ്റ് വലിക്കുന്നതാകാം, ആളുകളെ കൊല്ലുന്നതാകാം, ചിലപ്പോൾ ഞാൻ കൊല്ലപ്പെടുന്നത് ആകാം.
പല സീനുകളും സിനിമയുടെ ആവശ്യത്തിന്, അതിന്റെ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ചെയ്യും എന്ന് ഞാൻ പറഞ്ഞു. അവർ പ്രിപ്പയർ ആയിട്ടിരിക്കാൻ വേണ്ടിയാണ് ഞാൻ അത് പറഞ്ഞത്. ഇതൊക്കെ ഷൂട്ടിംഗ് ആണെന്നും ഒരുപാട് ആളുകൾക്ക് മുന്നിൽ നിന്നാണ് ഇതൊക്കെ ചെയ്യുന്നതെന്നും മനസിലാക്കാനുള്ള ബോധവും വിവരവും ഒക്കെയുള്ള ആളുകളാണ് എന്റെ വീട്ടുകാർ. അതൊക്കെ പറഞ്ഞ് കൊടുക്കുകയും അവർ ഷൂട്ടിങ് വന്ന് കാണുകയുമൊക്കെ ചെയ്തിട്ടുണ്ട്.എനിക്ക് അപ്പനോട് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു കൂട്ടുകാരനെ പോലെയാണ് പത്താം ക്ലാസ് മുതൽ എന്നെ ട്രീറ്റ് ചെയ്തിട്ടുള്ളത്. തോളത്ത് കൈയിട്ട് നടക്കാൻ സാധിക്കുന്ന പോലെ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ആയതുകൊണ്ടാണ് ഞാൻ അപ്പനോട് ഇക്കാര്യം പറഞ്ഞത്. എന്തായാലും സിനിമ എന്ന് പറഞ്ഞ് ജോലി കളഞ്ഞ് ഇറങ്ങി.
അപ്പൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, എനിക്ക് കുഴപ്പമൊന്നുമില്ല. നീ നിന്റെ കാമുകിയോടും ഒന്ന് പറഞ്ഞേക്ക് അവളെയാകും കൂടുതൽ ബാധിക്കാൻ പോകുന്നതെന്ന്. അന്ന് എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്നാൽ വീട്ടിൽ അറിയാം. ഉറപ്പിച്ച് വെച്ച അവസ്ഥയാണ്. എന്നിട്ട് ഞാൻ ലിഡിയയോടും ഇക്കാര്യം പറഞ്ഞു. അവൾ വളരെ സെൻസിബിൾ ആയ ആളാണ്. ഇതൊക്കെ മനസിലാക്കാവുന്നതേ ഉള്ളൂ. അവള് അന്ന് പറഞ്ഞത് ഗൈനക്കോളജിസ്റ്റ് പെണ്‍കുട്ടിയുടെ അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് വര്‍ക്ക് നടക്കില്ലല്ലോ എന്നാണ്. അങ്ങനെ ചിന്തിക്കാന്‍ കഴിയുന്നയാളാണ്. പോരാത്തതിന് പതിനെട്ട് വര്‍ഷമായി അറിയാവുന്ന ആളുകൾ കൂടിയാണ് ഞങ്ങൾ. അഭിനയമാണെങ്കിൽ കുഴപ്പമില്ലെന്നും അവൾ പറഞ്ഞിരുന്നു