മലയാള സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടന്മാരാണ് ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും. ഇരുവരും ഒന്നിച്ച് സിനിമ ചെയ്തിട്ടുണ്ട്. അതേസമയം തങ്ങള്‍ രണ്ടും അടുത്ത സുഹൃത്തുക്കളാണെന്ന് പറയുകയാണ് ടോവിനോ ഇപ്പോള്‍. ദുല്ഖറിനിനോടുള്ള സൗഹൃദത്തിലാണ് താന്‍ കുറുപ്പിന്റെ ഭാഗമായതെന്ന് നടന് പറയുന്നു.
മാര്‍ച്ച് മൂന്നാം തീയ്യതി ദുല്‍ഖര്‍ നായകനായി എത്തുന്ന ഹേയ് സിനാമികയും ടോവിനോ നായകനായി എത്തുന്ന നാരദനും റിലീസിന് ഒരുങ്ങുമ്പോള്‍ ഇവരുടെ ഫാന്‍സ് തമ്മില്‍ ഫൈറ്റ് നടക്കുമോ എന്ന ചോദ്യം ആണ് ഇപ്പോള്‍ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ടൊവിനോ പറഞ്ഞത്.
ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു. ശരിക്കും നമ്മള് തമ്മിലുള്ള അടുപ്പം ആള്ക്കാര് അറിഞ്ഞ് കഴിഞ്ഞാല്‍ ഈ ഫാന്‍ ഫൈറ്റ്സ് ഒന്നും ഉണ്ടാവില്ല. ഒരേസമയം രണ്ട് സിനിമകളൊക്കെ പുറത്തിറങ്ങുന്ന സമയത്ത് ആള്ക്കാര് വിചാരിക്കുന്നത് ഞങ്ങള്‍ എന്തോ യുദ്ധം ചെയ്യുകയാണ്, എന്നാണ്. ഇത് ഒരു റിലീസ് ദിവസത്തിന്റെ ഒരു വെള്ളിയാഴ്ചയുടെ കാര്യമല്ലേ ടൊവീനോ പറഞ്ഞു. സിനിമയില്‍ സക്സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്ര തന്നെ സന്തോഷിക്കുന്ന ഒരാളാണ് ദുല്‍ഖറെന്നും താരം പറഞ്ഞു.