ഇന്ന് മലയാള സിനിമയില്‍ മുന്നില്‍ തന്നെ നില്ക്കുന്ന രണ്ട് താരങ്ങളാണ് ഉണ്ണി മുകുന്ദനും, ടോവിനോ തോമസും. ഇന്നും അഭിനയരംഗത്ത് സജീവമാണ് ഇവര്‍. ഈ താരങ്ങളുടെ ഈ അടുത്ത് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഉണ്ണിമുകുന്ദന് ടോവിനോ തോമസിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്.
ഞങ്ങള്‍ എല്ലെന്നും വൈകുന്നേരം ഒന്നിച്ചിരിക്കുമായിരുന്നു. എനിക്കാണെങ്കില്‍ മധുരം ഭയങ്കര ഇഷ്ടമാണ്. ഉണ്ണിയാണെങ്കില്‍ കട്ട ഡയറ്റില്‍ ആയിരിക്കും. ആ സമയത്ത് എനിക്ക് കുറച്ചു വയറൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്ക് ഞാന്‍ ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ണിക്ക് കൊടുക്കും കഴിക്കുന്നുണ്ടെങ്കില്‍ കഴിച്ചോട്ടെ എന്ന് കരുതി, എന്നാല്‍ പ്രലോഭിപ്പിക്കാന്‍ നോക്കിയാലും കഴിക്കില്ല.
ഒരു ദിവസം ആരോ രസഗുള വാങ്ങിച്ചു കൊണ്ടുവന്നു. എനിക്കാണെങ്കില്‍ അത് കഴിച്ചിട്ട് കൊതി മാറുന്നില്ല. പഞ്ചസാര പാനി കഴിക്കാന്‍ നോക്കവേ ഉണ്ണി വിളിച്ചു പറഞ്ഞു കഴിക്കല്ലെടാ കലോറി എന്ന്.
‘ഞാനവനെ ഭക്ഷണം കഴിപ്പിക്കാന്‍ നോക്കുമ്പോള്‍ ഇവന് ഒരു സഹ ബോഡി ബില്‍ഡറോടുള്ള സ്നേഹം കൊണ്ട് കഴിക്കല്ലെടാ എന്ന് പറയുന്നു. എന്റെ കണ്ണ് നിറഞ്ഞ് പോയി. ഞാനപ്പോള്‍ തന്നെ അവന്റെയടുത്ത് നിന്ന് ചിക്കന്‍ ഫ്രൈ മാറ്റി വെച്ചു. ഞാന്‍ ചെയ്തത് തെറ്റായിപ്പോയി,’ ടൊവിനോ തോമസ് പറഞ്ഞത് ഇങ്ങനെ.