കേരളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച ഒരു പ്രശ്നമാകുകയാണ് ഇത്, ടോവിനോയുടെ ചിത്രമായ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി 80 ലക്ഷം രൂപ മുടക്കി നിർമിച്ച പള്ളിയുടെ സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.. ആലുവയിലാണ് സംഭവം ചിത്രത്തിന് വേണ്ടി നിർമിച്ച ക്രിസ്ത്യൻ സെറ്റാണ് നശിപ്പിച്ചത്, ക്ഷേത്രത്തിനു മുന്നിലാണ് ഈ പള്ളിയുടെ സെറ്റ് ഇട്ടിരിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു ആക്രമണം, നിരവധി പേരാണ് ഇതിൽ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.. സംവിധായകൻ ബേസിൽ ജോസഫ് വളരെ വിഷമത്തിലാണ് പ്രതികരിച്ചത്…
നമ്മുടെ കേരളത്തിലാണോ ഇത് നടന്നതെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം എന്നാണ് അദ്ദേഹം പ്രതികരിച്ചത്, സംവിധായകൻ ആഷിഖ് അബു ഇങ്ങനെയുള്ള സാമൂഹ്യ വിരുദ്ധരെ കടുത്ത രീതിയിൽ ശിക്ഷിക്കണം എന്നാണ് അദ്ദേഹം പ്രതികരിച്ചത്, നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാര്‍വതിയും രൂക്ഷമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്,
ഹിന്ദു വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുന്നു എന്ന രീതിയിലാണ് ഇവരുടെ പുറത്തു വന്ന പരാതിയില്‍ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് താന്‍ സെറ്റ് ഇട്ടതെന്നാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നത്. ജലസേചന വകുപ്പില്‍ നിന്നു പോലും അനുമതി വാങ്ങിയെന്നും അടച്ച തുകയുടെ റെസീപ്റ്റ് കയ്യിലുണ്ടെന്നും നിര്‍മ്മാതാവ് പറഞ്ഞു.
https://www.facebook.com/ArunGopyOfficial/posts/3021151014638121