കണ്ണടച്ച് തുറക്കുമ്പോഴേക്കും മലയാള സിനിമയില്‍ മുന്‍നിരനായകന്മാര്‍ക്കൊപ്പം എത്താന്‍ ടോവിനോ തോമസിന് സാധിച്ചു. പ്രേക്ഷകരെ അടക്കം അത്ഭുതപ്പെടുത്തുന്നതായിരുന്നു ടോവിനോയുടെ സിനിമയിലെ വളര്‍ച്ച. എഞ്ചിനീയറിങ് ജോലി രാജിവച്ചാണ് സിനിമയിലേക്ക് താരം എത്തിയത്. ഈ സമയത്ത് കുടുംബക്കാര് എല്ലാം പിന്തുണച്ചപ്പോഴും ടോവിനോയുടെ അപ്പന് ആയിരുന്നു ആശങ്ക. ഒരു വര്‍ഷം സമയം തരുമെന്നും അത് കഴിഞ്ഞ് തിരികെ ജോലിയിലേക്ക് കയറണം എന്ന് പിതാവ് പറഞ്ഞു. എന്നാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല മലയാള സിനിമയില്‍ വലിയൊരു സ്ഥാനം തന്നെയാണ് ഈ നടന് സ്വന്തമാക്കിയത്.
ഇതിനോടകം തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് ഈ താരം തെളിയിച്ചു. ഇപ്പോഴിതാ ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് .
View this post on Instagram
മീശയൊക്കെ പിരിച്ച് കിടിലന്‍ ലുക്കിലാണ് താരത്തിന്റെ ഇത്തവണത്തെ വരവ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതിന്റെ വീഡിയോയാണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തലശേരി ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊന്ന്യത്ത് അങ്ക (Ponnyathankam)ത്തിന് അതിഥിയായി എത്തിയതാണ് ടൊവിനോ. കളരിപയറ്റും മറ്റും കണ്ട് ആസ്വദിക്കുക മാത്രമല്ല അങ്കത്തിനായി തട്ടകത്തിലേക്ക് ഇറങ്ങുന്ന ടൊവിയേയും വീഡിയോയില്‍ കാണാം. കറുപ്പ് നിറത്തിലെ ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് ടൊവിനോ പരിപാടിയ്ക്കെത്തിയത്. എന്നാല്‍ ടൊവിനോയുടെ പുതിയ ലുക്കില്‍ ആരാധകരുടെ കണ്ണുടക്കിയത് താരത്തിന്റെ കൊമ്പന് മീശയിലാണ്.
തല്ലുമാലയാണ് ടൊവിനോയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. യാത്രാ വിശേഷങ്ങളും ഇടയ്ക്കിടെ ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് താരം. അജയന്റെ രണ്ടാം മോഷണ മാണ് ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം.