യുവൻനടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരത്തിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. ഫാൻസ് അസ്സോസിയേഷൻസുകൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ പിറന്നാൾ ആഘോഷിച്ചു. എന്നാൽ താരം തന്റെ പിറന്നാൾ ആഘോഷിച്ചത് മമ്മൂക്കയ്ക്കൊപ്പം ആയിരുന്നു. കുട്ടിക്കാലം മുതല്‍ ആരാധനയോടെ കാണുന്ന മമ്മൂട്ടിയുടെ കൂടെ പിറന്നാള്‍ദിനം ചെലവിടാനായതിലുള്ള ആഹ്ലാദം ടൊവിനോ പങ്കുവച്ചു. നിര്‍മ്മാതാവ് ആന്റൊ ജോസഫ്, സംവിധായകരായ ബി.ഉണ്ണികൃഷ്ണന്, അജയ് വാസുദേവന്‍, നിഖില വിമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണവുമായി വയനാട്ടിലായിരുന്ന ടൊവിനോ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് കൊച്ചിയിലെത്തിയത്.
https://www.facebook.com/RobertJins/videos/664163907655581/?t=0