ടോവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയർ ഫ്രണ്ട്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോൾ മിന്നൽ മുരളി രണ്ടാം ഭാഗത്തിലേക്ക് വേണ്ട സീനുകൾ സെറ്റായി എന്ന് പറയുകയാണ് താരം. ചിത്രം ചർച്ച ചെയ്യുന്ന സമയത്ത് നിരവധി റിക്ഷകൾ ബേസിലിന് കിട്ടി എന്ന് ടോവിനോ പറയുന്നു. ഡിയർ ഫ്രണ്ട് എന്ന സിനിമയുടെ പ്രമോഷന് ഭാഗമായി നടന്ന അഭിമുഖത്തിലാണ് ടോവിനോ കാര്യങ്ങൾ സംസാരിച്ചത്.
മിന്നൽ മുരളി എന്ന സിനിമ കഴിഞ്ഞതിനുശേഷമാണ് ഡിയർ ഫ്രണ്ട് ചിത്രീകരണം തുടങ്ങിയത്. ചർച്ചചെയ്യാൻ ഇരിക്കുമ്പോൾ തന്നെ ബേസിലും താനും കുറെ തമാശകൾ പറയാമായിരുന്നു. അവസാനം അവൻ ഇങ്ങനെ ഈ തമാശ പറഞ്ഞാലോ എന്ന് ചോദിക്കും. ഓക്കേ എന്ന് പറഞ്ഞു ചോദിക്കാനായി അവനെ പറഞ്ഞു വിടും. ബാക്കിയുള്ളവർ കുറച്ച് ഗൗരവമുള്ള ആളുകളാണ്.
അത്രയും ഒക്കെ വേണോ ബേസിലെ എന്ന് അവർ ചോദിക്കും. വേണ്ടെങ്കിൽ വേണ്ട നമുക്കത് മിന്നൽ മുരളി രണ്ടാംഭാഗത്തിൽ ഉപയോഗിക്കാം അല്ലേ ടൊവി എന്ന് അവൻ പറഞ്ഞു നൈസായി തിരിച്ചുവരും. ഇങ്ങനെയൊക്കെ പറഞ്ഞു ഷൂട്ട് തീരാൻ ആയപ്പോഴേക്കും ആവശ്യത്തിലധികം ഒരുലക്ഷം സീനുകളാണ് മിന്നൽ മുരളി രണ്ടാംഭാഗത്തിന് ലഭിച്ചത് എന്ന് ടോവിനോ ചിരിച്ചുകൊണ്ട് പറയുന്നു.
മിന്നൽ മുരളി രണ്ടാംഭാഗം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരം മറുപടി പറയുന്നുണ്ട്. ഹിറ്റായ ഒരു സിനിമയാണ് ആദ്യഭാഗം. രണ്ടാം ഭാഗം ചെയ്യുമ്പോഴും അതിൻറെതായ നിലവാരം പുലർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അത്ര എളുപ്പമല്ല. വെറുതെ ചെയ്യാൻ പറ്റില്ല. താരം വ്യക്തമാക്കി.