ടോവിനോ തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു നടൻ എന്ന നിലയിൽ സ്വയം എനിക്ക് എടുക്കുകയാണ് താൻ എന്ന് ടോവിനോ പറയുന്നു. താരം നായകനായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് തല്ലുമാല. മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്.
എല്ലാ സിനിമകളിൽ നിന്നും താൻ പഠിക്കുകയാണ് എന്ന് ടോവിനോ പറയുന്നു. ഈ വർഷങ്ങളിൽ പലതരത്തിലുള്ള ചിത്രങ്ങൾ ചെയ്ത് സ്വയം മിനുക്കി എടുക്കുകയാണ് താൻ. പഠനം നടന്നുകൊണ്ടിരിക്കുന്നു. പഠന രീതികൾ വ്യത്യസ്തമാണ്. ചെറിയ ക്ലാസുകളിൽ പഠിച്ചത് പോലെയല്ലോ വലിയ ക്ലാസുകളിൽ എത്തുമ്പോൾ പഠിക്കുന്നത്.
ആദ്യകാലങ്ങളിൽ തന്റെ കരിയറിൽ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ താൻ പുരോഗമിച്ചു എന്നാണ് കരുതുന്നത്. ഇനിയും മെച്ചപ്പെടാനുള്ള സാധ്യതകളുണ്ട് എന്ന് തനിക്ക് അറിയാം. കലക്കി പോലെയുള്ള ചിത്രങ്ങൾ ചെയ്തപ്പോൾ പോലെയുള്ള അഭിനയ രീതിയല്ല ഇപ്പോൾ. ശരീരത്തെ പരിപാലിക്കുന്ന രീതി പോലും ഇപ്പോൾ വ്യത്യസ്തമാണ്.
മുൻപ് 90 കിലോയോളം ഭാരം ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ 74 കിലോയാണ് ഭാരം. മുൻപ് ഭക്ഷണക്രമീകരണവും വർക്കൗട്ടിൽ ഉള്ള അച്ചടക്കവും ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ അഞ്ചരക്ക് എഴുന്നേറ്റ് താൻ കളരിപ്പയറ്റ് പരിശീലിക്കും. സിനിമയ്ക്കായി പഠിക്കുന്നത് ഷൂട്ട് കഴിഞ്ഞ് താൻ മറക്കുന്നില്ല എന്നും താരം പറയുന്നു.