മലയാളികളുടെ ഇഷ്ട താരമാണ് ടൊവിനോ.നിരവധി ആരാധകർ താരത്തിനുണ്ട്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അജയന്റെ രണ്ടാം മോഷണം എന്ന തന്റെ ഏറ്റവും പുതിയ സിനിയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.തല്ലുമാലയിലെ ജ്ജിണ്ടാക്കിക്കോ പാട്ടില്ലേ… അതിന്റെ ഷൂട്ട് കാണാന്‍ എന്റെ ഭാര്യയും മക്കളും വന്നിരുന്നു. ആ സിനിമക്ക് മുമ്പ് ഞാന്‍ ലിഡിയയോട് മടുത്തു സിനിമ കുറച്ച് നാൾ ബ്രേക്ക് എടുക്കണം എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഞാൻ പറയുമ്പോൾ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ലിഡിയ എന്നെ സമാധാനിപ്പിക്കുമായിരുന്നു.
ഒരു ഗോഡൗണിനകത്ത് വെച്ചാണ് ജ്ജിണ്ടാക്കിക്കോ പാട്ട് എടുത്തത്. പടത്തില്‍ കാണിക്കുന്നത് രാത്രിയാണെങ്കിലും പകലാണ് ഷൂട്ട് ചെയ്തത്. അതിന് വേണ്ടി ടിൻ ഷീറ്റിട്ട റൂഫില്‍ മൊത്തം കറുത്ത തുണി വിരിച്ച് വെച്ചിരിക്കുകയായിരുന്നു. ചൂടെടുത്ത് മൊത്തം വിയര്‍ത്ത് നില്‍ക്കുകയായിരുന്നു. ഞാനാണെങ്കില്‍ ഓരോ സ്‌റ്റെപ്പും നാലഞ്ച് ടേക്ക് പോകുന്നുണ്ടായിരുന്നു. ഡാന്‍സൊന്നും നമുക്ക് പറ്റുന്ന പണിയല്ലെന്ന് ആദ്യമേ അറിയാമായിരുന്നു.ജ്ജിണ്ടാക്കിക്കോ പാട്ടിന് വേണ്ടി ഒരുപാട് ടേക്ക് എടുത്തൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ ഭാര്യ എന്റെ അടുത്ത് വന്ന് പറഞ്ഞു… അന്ന് പറഞ്ഞില്ലേ അഭിനയം നിർത്തണമെന്ന്… വേണമെങ്കിൽ നിർത്തിക്കോളൂവെന്ന്. ഞാൻ കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്. നമുക്ക് ഉള്ളതൊക്കെ വെച്ച് ജീവിക്കാമെന്നും പറയുന്നുണ്ടായിരുന്നു. ലിഡിയയെപ്പോലെ അപ്പനും എന്നോട് പറഞ്ഞിരുന്നു.നിന്റെ പെങ്ങളെ ഞാനാണ് കെട്ടിച്ചത്. പിന്നെ നിന്റെ മോളെ കെട്ടിക്കാൻ ഒരുപാട് സമയം എടുക്കും. നീ ഇത്രയും പണിയൊന്നുമെടുക്കേണ്ട കാര്യമില്ലെന്നാണ് അപ്പൻ പറഞ്ഞതെന്ന് ടൊവിനോ പറയുന്നു.