സല്മാന് സാക്കിര്‍ (19) ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. സൊഹൈല്‍, അമിര്‍ എന്നിവരോടൊപ്പം ഇന്ത്യ ഗേറ്റ് സന്നർശിക്കാൻ പോയ സൽമാൻ , സൊഹൈലിന്റെ കൈവശമുണ്ടായിരുന്ന നാടൻ തോക്കിന്റെ വെടിയേറ്റാണ് മരിച്ചത്. തോക്കു ഉപയോഗിച്ച് ടിക് ടോക് വീഡിയോ ചെയ്യാൻ നോക്കിയ സൊഹൈലിന്റെ പക്കൽ നിന്നും അബദ്ധവശാൽ വെടിയുതിരുകയും സൽമാന്റെ കവിളിൽ വെടി ഏൽക്കുകയും ചെയ്തു.
ബന്ധുവിന്റെ സഹായത്തോടെ ഇരുവരും ചേർന്ന് സൽമാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലം ഉണ്ടായില്ല. സൽമാന്റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു ഇരുവരും കടന്നു കളഞ്ഞു. ആശുപത്രി അധികൃതർ ആണ് സംഭവം പോലീസിൽ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞ സൽമാന്റെ സുഹൃത്തുക്കളും അവരുടെ ബന്ധുവും ചേർന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങാകും വണ്ടിയും കഴുകി വൃത്തി ആക്കിയിരുന്നു എന്ന് പോലീസ് പറയുന്നു. അമീര്‍, സൊഹൈല്‍, സൊഹൈലിന്റെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കൈവശം ആയുധം വെച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്.