ടിക് ടോക് താരം പീഡന കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് വെള്ളല്ലൂര്‍ സ്വദേശി വിനീതാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ടിക് ടോക് ചെയ്യുന്നതിന്റെ ടിപ്സുകള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. ഇതിന് ശേഷം വിഡിയോ കോള്‍ ചെയ്യുകയും പെണ്‍കുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം.
ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരവധി പേര് പിന്തുടരുന്നുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുമായി ഇയാള്‍ ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ പ്രതിയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.