ഹാപ്പി ഫാമിലി; . വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ടിക് ടോക് താരം അമ്പിളി

ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് അമ്പിളി. മുത്തുമണി എന്ന് വിളിച്ചുകൊണ്ടുള്ള അമ്പിളിയുടെ ഒട്ടുമിക്ക വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കണ്ട് അമ്പിളിക്ക് ആരാധകരും ഏറെയായി. എന്നാല്‍ ഇതിനിടെ പോക്‌സോ കേസില്‍ അമ്പിളി അറസ്റ്റിലായ സംഭവം ആരാധകരെ ഞെട്ടിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്പിളി ഉപദ്രവിച്ചു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇതിന്റെ സത്യാവസ്ഥ അറിയാതെ പലരും അമ്പിളിയെ വിമര്‍ശിച്ചു. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടി അമ്പിളിയുടെ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത് എന്നതും വ്യക്തമായി.

ഇപ്പോഴിതാ വിവാഹ വിശേഷങ്ങളും ഒപ്പം മകനൊപ്പമുള്ള ചിത്രവുമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ തുളസിമാല അണിഞ്ഞാണ് അമ്പിളിയും ഭാര്യയം നില്‍ക്കുന്നത്. മകനൊപ്പമുള്ള ഫോട്ടോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. മകന്‍ ജനിച്ച സന്തോഷം നേരത്തെയും അമ്പിളി പങ്കുവെച്ചിരുന്നു.

ഞങ്ങള്‍ തമ്മില്‍ സ്നേഹത്തിലായിരുന്നു. അവളെ ഞാന്‍ ഉപദ്രവിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. മാസങ്ങളോളം അവള്‍ എന്റെ വീട്ടിലായിരുന്നു കഴിഞ്ഞത്. ചെറിയൊരു ഈഗോ പ്രശ്നത്തിന്റെ പേരിലാണ് കേസിലേക്ക് പോയത്. അവളുടെ വീട്ടുകാരായിരുന്നു പരാതി കൊടുത്തത്. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും നേരത്തെ അമ്പിളി പറഞ്ഞിരുന്നു.