റോഡിലൂടെ നടന്നുനീങ്ങുമ്പോള്‍ അപ്രതീക്ഷിതമായി ഒരു കടുവയെ കണ്ടാല്‍ എന്ത് ചെയ്യും? ഭയന്ന് വിറയ്ക്കുക തന്നെ ചെയ്യും. മെക്സിക്കോയില്‍ സംഭവിച്ചതും അതാണ്. അവിടെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ തെരുവുകളില്‍ ഒരു കടുവ അലഞ്ഞുതിരിഞ്ഞ് നടന്നത് ആളുകളെ ഭയപ്പെടുത്തി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നയരിറ്റിലെ ടെക്വാലയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ നടപ്പാതയിലൂടെയാണ് കടുവ നടന്നുനീങ്ങുന്നത്. ആകെ അമ്പരന്നുപോയ നാട്ടുകാര്‍ ദൂരെ നിന്ന് അതിനെ നോക്കുന്നത് കാണാം. വിഡിയോയുടെ അവസാനം കടുവയുടെ ഉടമ എന്ന് തോന്നുന്ന ഒരാള്‍ കയ്യില്‍ ഒരു കയറുമായി വരികയും അതിന്റെ കഴുത്തില്‍ ചുറ്റി അതിനെ നടത്തിക്കൊണ്ടുപോവുന്നതും കാണാം. കടുവ അയാളോട് അനുസരണയോടെയാണ് പെരുമാറുന്നത്.
നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘വെറുമൊരു പോമറേനിയനെ പോലെ നിങ്ങള്‍ക്കൊരു കടുവയെ കൊണ്ടുപോവാനാകുമോ’ എന്നാണ് ഒരാള്‍ അതിശയത്തോടെ വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയത്.
A Bengal Tiger roaming around town and then gets taken home without any resistance. This happened in Tecuala, Mexico. pic.twitter.com/TtDwbHAjRT
— ⭐️Amazing Posts (@AmazingPosts_) June 15, 2022