ആയിരക്കണക്കിന് വിഷത്തേളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു വീട്; വൈറലായി വിഡിയോ

ആയിരക്കണക്കിന് വിളത്തേളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു വീടിന്റെ വിഡിയോ വൈറലാകുന്നു. ആളൊഴിഞ്ഞ വീടിന്റെ ഒരു മുറിയുടെ ഭിത്തിയിലും നിലത്തും ആയിരക്കണക്കിന് വിഷത്തേളുകള്‍ പതിയിരിക്കുന്ന ഒരു വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ചുവരുകള്‍ പോലും കാണാന്‍ സാധികാത്ത വിധത്തിലാണ് തേളുകളുടെ കോളനി. വിഡിയോയുടെ ഉത്ഭവത്തെക്കുറിച്ചോ അത് എവിടെ നിന്നാണ് പകര്‍ത്തിയത് എന്നതിനെ കുറിച്ചോ കൃത്യമായ വിവരമില്ല.


വിഡിയോ വൈറലായതിനെ തുടര്‍ന്ന് റെഡിറ്റില്‍ ഇത് വലിയ ചര്‍ച്ചയായി. ഈ വിഡിയോ ഒരു പോര്‍ച്ചുഗീസുകാരന്‍ പകര്‍ത്തിയതായാണ് കരുതുന്നത്. വിഡിയോയില്‍ അയാള്‍ പോര്‍ച്ചുഗീസ് ഭാഷയാണ് സംസാരിക്കുന്നത്. മുറിയുടെ ചുവരുകള്‍ ചായം മങ്ങി മുഷിഞ്ഞിരിക്കുന്നത് കാണാം.’വിജനമായ ഒരു വീട്ടില്‍ ആയിരക്കണക്കിന് തേളുകള്‍ പാര്‍ക്കുന്നു’ എന്നാണ് വിഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പെസ്റ്റ് ഡിഫന്‍സ് അനുസരിച്ച്, സാധാരണയായി തേളുകള്‍ കൂട്ടമായി ജീവിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്രയും എണ്ണത്തെ ഒരുമിച്ച് കാണുന്നത് ഒരു അപൂര്‍വ സംഭവമാണ് എന്നും പറയപ്പെടുന്നു. അതുപോലെ തന്നെ വിഡിയോവില്‍ കാണുന്ന തേളുകള്‍ ബ്രസീലില്‍ കാണപ്പെടുന്ന ടിറ്റിയസ് സെറുലാറ്റസ് ഇനത്തില്‍പെട്ടതാണെന്ന് ചിലര്‍ അനുമാനിച്ചു.