എസ്‌കലേറ്റര്‍ എന്തിനാണെന്നറിയില്ല; അപകടത്തില്‍പ്പെട്ട് സ്ത്രീ; വൈറലായി വിഡിയോ

എക്‌സലേറ്റര്‍ ആളുകള്‍ക്ക് സുപരിചിതമാണ്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും മാളുകളിലുമെല്ലാം എസ്‌കലേറ്ററുണ്ട്. പടികള്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ എന്ന രീതിയിലാണ് ഇത് സ്ഥാപിക്കുന്നത്. മുമ്പ് പലര്‍ക്കും ഇതില്‍ കയറാനോ ഇറങ്ങാനോ കൃത്യമായി അറിയാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും അത് സുപരിചിതവും സുഗമവുമാണ്.

ചെറിയൊരു വിഭാഗം ആളുകള്‍ക്ക് ഇപ്പോഴും ഇതിന്റെ ഉപയോഗമോ പ്രയോഗമോ അറിയില്ല. അതുകൊണ്ട് തന്നെ ചില അപകടങ്ങളും സംഭവിക്കാറുണ്ട്. അങ്ങനെ സംഭവിച്ചൊരു അപകടത്തിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ വച്ചാണിത് നടന്നതെന്ന് കൃത്യമായി അറിവില്ല. എസ്‌കലേറ്ററിന്റെ ഉപയോഗം അറിയാതെ അത് ലഗ്ഗേജ് വയ്ക്കാനുള്ള കണ്‍വെയര്‍ ബെല്‍റ്റ് ആണെന്ന് തെറ്റിദ്ധരിച്ച് അതിലേക്ക് മുകളില്‍ നിന്ന് വലിയ ബാഗ് വയ്ക്കുകയാണ് ഒരു സ്ത്രീ. എസ്‌കലേറ്റര്‍ മുന്നോട്ട് നീങ്ങിയതോടെ ബാഗ് മറിഞ്ഞുവീഴുകയാണ്. എന്നാലിതൊന്നും അറിയാതെ താഴെയെത്താറായൊരു സ്ത്രീയുടെ ദേഹത്തേക്ക് ഈ ബാഗ് അതിവേഗത്തില്‍ വീഴുന്നതു കാണാം.

സ്ത്രീക്ക് കാര്യമായ പരുക്ക് സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പ്രാഥമിക ചികിത്സയ്ക്കായി ഈ സ്ത്രീയെ സ്‌ട്രെച്ചറില്‍ തിടുക്കത്തില്‍ നീക്കുന്നതും വിഡിയോയുടെ അവസാനത്തില്‍ കാണാം