
കേരളത്തിൽ കഴിഞ്ഞ ആഴ്ച വലിയ രീതിയിൽ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കെഎസ്ആർടിസി ബസിൽ വച്ച് മോഡലും നടിയുമായ പെൺകുട്ടി അപമാനിക്കപ്പെട്ട വിഷയം. കോഴിക്കോട് സ്വദേശി സവാദ് ആയിരുന്നു ഇതിലെ പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾ ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയാണ്. അതിന്റെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ആയിരുന്നു ഇയാളെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. പെൺകുട്ടിയുടെ വസ്ത്രധാരണത്തെയും ഔട്ട് ലുക്കിനെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള വ്യക്തികളിൽ ഒരാളാണ് ജംഷീർ. ന്യൂസ് ഹാക്കർ എന്നാണ് ഇയാളുടെ പേജിൻറെ പേര്. ഇയാൾ ഇടുന്ന വീഡിയോകൾക്ക് എല്ലാം തന്നെ ആയിരക്കണക്കിന് വ്യൂസ് ആണ് എപ്പോഴും ഉണ്ടാവുക. ഇയാൾ പെൺകുട്ടിയെ അപമാനിച്ചുകൊണ്ട് ഒരു വീഡിയോ ആദ്യം ചെയ്തിരുന്നു. അതുപോലെ പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ വീഡിയോ. ഈ വിഷയത്തിൽ ഇയാൾ കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ കൂടി ചെയ്തു.
ഇത് ഒരു ഹണി ട്രാപ്പ് ആണ് എന്നും അതിനെ മനപ്പൂർവ്വം കൊടുക്കാൻ ശ്രമിച്ചതാണ് എന്നുമായിരുന്നു ഇയാൾ പറയുന്നത്. ഇരയായ പെൺകുട്ടി പറഞ്ഞതുകൊണ്ടാണ് സവാദ് സിബ്ബ് അഴിച്ചത് എന്നൊക്കെയാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. കൂടാതെ ഇയാളുടെ അപ്പുറത്തുള്ള മറ്റേ പെൺകുട്ടി ഈ മോഡൽ ആയ പെൺകുട്ടിയുടെ സുഹൃത്താണ് എന്നും അവരും ഒരു മോഡലാണ് എന്നും ഇവർ രണ്ടുപേരും കൂടി പ്ലാൻ ചെയ്തു കൊണ്ടാണ് ഇയാളെ കുരുക്കിൽ ആക്കിയത് എന്നുമൊക്കെയാണ് ഇയാളുടെ പുതിയ കണ്ടുപിടിത്തം. പതിവുപോലെ ഈ രണ്ടു പെൺകുട്ടികളെയും ഇയാൾ നല്ല രീതിയിൽ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്.
View this post on Instagram
ഇപ്പോൾ ഈ മൂന്നു പെൺകുട്ടികളും കൂടി രംഗത്ത് വന്നിരിക്കുകയാണ്. ഇയാൾക്കെതിരെ ഈ മൂന്ന് പെൺകുട്ടികളും കേസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. മൂന്നു പേരെയും അപമാനിച്ചതിനാണ് ഇയാൾക്കെതിരെ പെൺകുട്ടികൾ എല്ലാവരും ചേർന്ന് കേസ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ അയാളുടെ അപ്പുറത്തിരുന്ന മറ്റ് പെൺകുട്ടിയും ഇരയുടെ കൂട്ടുകാരിയും രണ്ടും രണ്ടു പേർ ആണ്. എന്തായാലും ഇനി കുറെ കാലത്തേക്ക് കോടതി കയറിയിറങ്ങാം സവാദിനും ജംഷീറിനും ഒരുമിച്ച് എന്നാണ് പ്രേക്ഷകർ പറയുന്നത്.
View this post on Instagram