ലോക്ഡൗണ്‍ ആരംഭിച്ചതോടെ മിക്ക ആളുകളും വര്‍ക്ക് വീട്ടില്‍നിന്ന് തുടരുകയാണ്. സ്വന്തം വീട്ടില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയാണ് ഇത്തരക്കാര്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നതും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ചിലര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുമ്പോള്‍ മറ്റുചിലര്‍ ഓഫീസില്‍ പോയി വരാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം കൊണ്ട് ശരിക്കും പെട്ടത് വീട്ടിലെ സ്ത്രീകളാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി അദ്ദേഹത്തെ ഓഫീസിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടു ഭാര്യ എഴുതിയ കത്ത് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് .
എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഓഫീസിലേക്ക് വിളിക്കണം, അല്ലെങ്കില്‍ തങ്ങളുടെ വിവാഹബന്ധം നിലനിന്നു പോകാന്‍ സാധ്യത കുറവാണെന്നും യുവതി പറയുന്നു. എന്നാല്‍ കത്തിനെ വിമര്‍ശിച്ചും അതുപോലെ യുവതിയുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ മനസ്സിലാക്കിയും നിരവധി പേര് അഭിപ്രായം അറിയിക്കുന്നുണ്ട്. ബിസിനസുകാരനായ ഹാര്‍ഷ ഗോയങ്ക പങ്കുവെച്ച കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അവളോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല എന്ന അടിക്കുറിപ്പോടെയാണ് ഹാര്‍ഷ് കത്തിന്റെ ചിത്രം പങ്കുവെച്ചത്. താങ്കളുടെ തൊഴിലാളിയുടെ ഭാര്യയാണ് എന്ന വരികളോടെ ആണ് കത്ത് തുടങ്ങുന്നത് . അദ്ദേഹത്തെ ദയവായി ഓഫീസിലെത്തി ജോലിചെയ്യാന്‍ അനുവദിക്കണമെന്നും എല്ലാ കൊവിഡ് പ്രോട്ടോക്കോള്‍ അദ്ദേഹം പാലിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം തുടര്‍ന്നാല്‍ വീട്ടില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭാര്യ വിശദമായി പറയുന്നു. മാത്രമല്ല ഭര്‍ത്താവ് വീട്ടില്‍ ഉണ്ടാവുമ്പോഴും താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും യുവതി പറയുന്നു. ഇനിയും അദ്ദേഹം വീട്ടില്‍നിന്ന് വര്‍ക്ക് ചെയ്യുന്നത് ശരിയാവില്ല. ഒരു ദിവസം പത്ത് തവണ ചായ വേണം അദ്ദേഹത്തിന് , ഇടയ്ക്കിടെ ജോലിസ്ഥലങ്ങള്‍ മാറ്റും, പല മുറികളിലായി ഇരുന്ന് ജോലി ചെയ്യുന്നതിനാല്‍ അവിടെ എല്ലാം വൃത്തികേടാക്കും. മാത്രമല്ല ഇടയ്ക്കിടെ ഭക്ഷണം ചോദിക്കുന്നുണ്ട്. അതേസമയം ഈ ജോലിക്കിടെ താന്‍ രണ്ടു കൂട്ടികളെ കാര്യം കൂടി നോക്കണം എന്നും ഭാര്യ കത്തില്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ മാനസിക ആരോഗ്യം കണക്കിലെടുത്താണ് സഹായം തേടുന്നതെന്നും സ്ത്രീ കത്തില്‍ പറയുന്നു.
Don’t know how to respond to her….😀 pic.twitter.com/SuLFKzbCXy
— Harsh Goenka (@hvgoenka) September 9, 2021