റോക്കട്രി കണ്ട ശേഷം രജനീകാന്ത് പറഞ്ഞ വാക്കുകൾ കേട്ടോ? നിങ്ങളാണ് യഥാർത്ഥ സൂപ്പർതാരം എന്നും മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മാധവൻ. തമിഴ് സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു മാധവൻ. എന്നാൽ പതിയെ ഇദ്ദേഹം ഫീൽഡിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഇപ്പോൾ ഗംഭീര തിരിച്ചുവരവ് ആണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്.

ഒരു നടൻ എന്നതിൽ ഉപരി ഒരു സംവിധായകൻ കൂടിയായിട്ടാണ് മാധവൻ ഇപ്പോൾ വന്നിരിക്കുന്നത്. രോക്കട്രി എന്ന സിനിമയാണ് ഇദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ ഈ സിനിമ കണ്ട ശേഷം സൂപ്പർ താരം രജനീകാന്ത് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. “റോകട്രി – തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. പ്രത്യേകിച്ച് യുവാക്കൾ എന്തായാലും കണ്ടിരിക്കേണ്ട സിനിമ” – ഇതായിരുന്നു രജനീകാന്ത് ട്വിറ്ററിൽ ചെയ്തത്.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ആണ് നമ്പി നാരായണൻ. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും ആണ് ഇദ്ദേഹം സഹിച്ചത്. അടുത്തിടെ ഇദ്ദേഹത്തിന് പത്മഭൂഷൻ നൽകി രാജ്യമാരിച്ചിരുന്നു. സിനിമ വളരെ യാഥാർത്ഥ്യബോധത്തോടെ ആണ് നടൻ മാധവൻ അവതരിപ്പിച്ചത് എന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.

അതേസമയം ഈ വിഷയത്തിൽ നടൻ മാധവൻ പ്രതികരണവുമായി എത്തുകയും ചെയ്തു. “എനിക്ക് എന്ത് പറയണം എന്ന് ഒട്ടും അറിയില്ല. ഈ സിനിമയുടെ മുഴുവൻ ടീമിനും നമ്പി നാരായണൻ സാറിനും ഞങ്ങളുടെ ഒരുപാട് നന്ദി. പ്രിയപ്പെട്ട രജനി സാർ, താങ്കളെപ്പോലെയുള്ളവരുടെ പ്രശംസ ആണ് ഈ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ എടുത്ത പരിശ്രമത്തിന് മൂല്യം ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്നത്” – ഇതായിരുന്നു വീഡിയോ രൂപത്തിൽ മാധവൻ പറഞ്ഞത്. അതേ സമയം ഒരു മലയാളി ആണ് നമ്പി നാരായണൻ. എന്നിട്ടും ഇദ്ദേഹത്തിൻറെ ജീവിതം സിനിമയാക്കുവാൻ വേണ്ടി ആരും രംഗത്ത് വരാത്തത് വലിയ രീതിയിലുള്ള നാണക്കേട് ആണ് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.