ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു സരിത. ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ഇവർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു തമിഴ് അവാർഡ് പരിപാടിക്ക് ഇടയിൽ ജയറാം ഇവരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ജയറാം വേദിയിലിരിക്കുമ്പോൾ ഒപ്പം അഭിനയിച്ച ഒരുപാട് താരങ്ങളുടെ ഫോട്ടോ കാണിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള ജയറാമിന്റെ ഓർമ്മകളാണ് ജയറാം പങ്കുവെക്കുന്നത്. അതിനിടയിൽ നടി സരിതയുടെ ഫോട്ടോ കാണിച്ചപ്പോൾ ജയറാം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ജൂലി ഗണപതിയിൽ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സങ്കടം തോന്നുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്നു പറഞ്ഞാണ് ജയറാം ഇവരെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങുന്നത് – “സരിത മാമിൻറെ ടാലൻറ് എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ ഇതുവരെ അവർക്ക് ഒരു നാഷണൽ അവാർഡ് ലഭിച്ചിട്ടില്ല. അത് ഓർക്കുമ്പോൾ വലിയ സങ്കടം തോന്നാറുണ്ട്. ജൂലി ഗണപതിയിലെ ഓരോ സീൻ എടുക്കുമ്പോഴും ഞാൻ പറയാറുണ്ടായിരുന്നു ഈ സിനിമയ്ക്ക് നിങ്ങൾക്ക് ഒരു നാഷണൽ അവാർഡ് കിട്ടും എന്ന്. എന്നാൽ ആ സിനിമയ്ക്ക് നാഷണൽ അവാർഡ് കിട്ടിയില്ല. ഇന്നും ആ സിനിമ കാണുമ്പോൾ എനിക്ക് സങ്കടം വരും. ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടി ആയിരുന്നു അവർ. മലയാളത്തിലും കന്നടയിലും ഒരുപാട് മികച്ചവേഷങ്ങൾ അവർ ചെയ്തിട്ടുണ്ട്. അന്നത്തെ കാലത്ത് നായിക സങ്കല്പങ്ങൾക്ക് പുറത്തുവന്ന നടി കൂടിയായിരുന്നു അവർ.
കാതോട് കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങി ഒരുപാട് സിനിമകളിലൂടെ അവർ മലയാളികളുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. ജന്മം കൊണ്ട് ആതിരക്കാരിയാണ് അവർ. എങ്കിലും മലയാളവും കന്നട ഭാഷയിലും എല്ലാം ഒരുപോലെ തിളങ്ങുവാൻ അവർക്ക് സാധിച്ചിട്ടുണ്ട്. നടൻ മുകേഷ് ആയിട്ടുള്ള വിവാഹമാണ് ഇവരുടെ കരിയറിലും ജീവിതത്തിലും വലിയ രീതിയിലുള്ള വഴിത്തിരിവായി മാറിയത്. വിവാഹശേഷം ഇവർ കരിയറിൽ ഒരു ഇടവേള എടുക്കുകയായിരുന്നു. ശിവ കാർത്തിക എൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാവീരൻ എന്ന സിനിമയിലൂടെ ആയിരുന്നു ഇവർ വീണ്ടും വെള്ളിത്തിരയിൽ എത്തിയത്. 1988 വർഷത്തിൽ ആയിരുന്നു മുകേഷും ആയിട്ടുള്ള വിവാഹം. 2011 വർഷത്തിൽ ആയിരുന്നു ഇരുവരും വേർപിരിയുന്നത്. ഇവരുടെ വിവാഹമോചനം വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരുന്നു. ഗാർഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി താൻ രണ്ടു പരാതി കൊടുത്തിരുന്നു എന്നും അത് പിൻവലിച്ചാൽ മ്യൂച്വൽ ഡിവോഴ്സ് നൽകാമെന്ന് പറഞ്ഞിരുന്നു എന്നും അത് പിൻവലിച്ചു എങ്കിലും അദ്ദേഹം കോടതിയിലേക്ക് ഒന്നും വന്നിരുന്നില്ല എന്നും ഞാൻ അനുഭവിച്ച കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കുവാൻ എനിക്ക് മടിയായിരുന്നു എന്നും സിനിമയിൽ ഒക്കെ ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ എന്നുമാണ് സരിത പിന്നീട് പറഞ്ഞത്. സിനിമയിൽ മാത്രം കണ്ട കാര്യങ്ങൾ തന്നെ ജീവിതത്തിൽ സംഭവിക്കും എന്ന് താൻ കരുതിയിരുന്നില്ല എന്നും സരിത പറയുന്നു.
തൻറെ മകൻ ശരിയല്ല എന്ന് തനിക്കറിയാം എന്നും ഈ കാര്യങ്ങൾ ഒന്നും തന്നെ മാധ്യമങ്ങളിൽ വരരുത് എന്നും മുകേഷിന്റെ അച്ഛൻ തന്നോട് പറഞ്ഞിരുന്നു എന്നും ആ വാക്ക് താൻ അച്ഛന് കൊടുത്തിരുന്നു എന്നും ആ വാക്ക് അദ്ദേഹത്തിൻറെ മരണംവരെ താൻ പാലിച്ചിരുന്നു എന്നും ആണ് ഇപ്പോൾ സരിത പറയുന്നത്. ഇപ്പോൾ താൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നത് കൊണ്ടാണ് ഈ കാര്യങ്ങൾ എല്ലാം പറയുന്നത് എന്നായിരുന്നു സരിത മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.