അങ്ങനെയാണെങ്കിൽ ലാലേട്ടനെയും പഴങ്കഞ്ഞി എന്ന് വിളിക്കണം – ബിഗ് ബോസ് താരം ഫിറോസ്ഖാൻ പറയുന്നത് കേട്ടോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ്. നാലാമത്തെ സീസണിലെ കാര്യങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇരുപത്തിനാല് മണിക്കൂറും ഷോ കാണിച്ചതിനാല്‍ ബിഗ് ബോസ് പ്രേക്ഷകരുടെ എണ്ണവും വര്‍ധിച്ചു. അതേ സമയം ഇനിയൊരു സീസണ്‍ വരികയാണെങ്കില്‍ അതില്‍ പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്ന മത്സരാര്‍ഥികള്‍ കുറവായിരിക്കും എന്നും അഭിപ്രായങ്ങൾ ഉയരുന്നു.കഴിഞ്ഞ സീസണുകളിലെ പ്രേക്ഷകരുടെ പിന്തുണ വെച്ച് നോക്കിയത് അനുസരിച്ച് റിവ്യൂവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. ഇപ്പോള്‍ കഴിഞ്ഞ ബിഗ് ബോസില്‍ യഥാര്‍ഥ മലയാളീ പ്രേക്ഷകരുടെ സ്വാഭവം കാണിക്കാന്‍ സാധിച്ചു. ലഹരി ഉപയോഗിക്കുന്നതിനെ പറ്റിയും ജെന്‍ഡറിനെ പറ്റിയും തുടങ്ങി നിരവധി വിഷയങ്ങള്‍ ബിഗ് ബോസിലൂടെ പുറത്തേക്ക് വന്നുവെന്നും അവർ പറയുന്നു.

ദില്‍ഷ ബിഗ് ബോസ് സീസണ്‍ നാലിലെ വിജയി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസില്‍ വോട്ടിങ്ങിന് വലിയ പ്രധാന്യമുണ്ട്. അതിന് അര്‍ത്ഥം ഗെയിം കളിക്കാത്തവര്‍ക്ക് പിന്തുണ കൊടുക്കും എന്നല്ല.നന്നായി കളിക്കുന്നവര്‍ക്കും റിസ്ക്ക് എടുക്കുന്നുവര്‍ക്കുമായിരിക്കുല്ലോ ആളുകള്‍ വോട്ടുകൊടുക്കുക.

പ്രത്യേകിച്ച്‌ മലയാളികള്‍ നല്ല ബുദ്ധിയുള്ള ആളുകളാണ്. ദില്‍ഷ ജയിക്കേണ്ട മത്സരാര്‍ഥിയല്ല എന്ന പറഞ്ഞു ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് ഖാൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പഴങ്കഞ്ഞിയാണ്. അതുകൊണ്ടായിരിക്കും പഴങ്കഞ്ഞിയെന്ന് വിളിക്കുന്നത്. അങ്ങനെയാണ് എന്നെ പഴങ്കഞ്ഞിയെന്ന് വിളിക്കുന്നതെങ്കില്‍ ലാലേട്ടനേയും പഴങ്കഞ്ഞിയെന്ന് വിളിക്കണം. കാരണം പുള്ളിക്കും ഏറ്റവും ഇഷ്ടം പഴങ്കഞ്ഞിയാണ്.

ബി​ഗ് ബോസില്‍ പോയപ്പോഴും ഞാന്‍ എപ്പോഴും പഴങ്കഞ്ഞി കുടിക്കുമായിരുന്നു. ബി​ഗ് ബോസ് സ്പെഷ്യല്‍ ഭക്ഷണം വേണമെങ്കില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞപ്പോഴും ഞാന്‍ പഴങ്കഞ്ഞിയാണ് എഴുതിയത്. ഭയങ്കര ​ഗുണമുള്ള സാധനമാണ് പഴങ്കഞ്ഞി ഫിറോസ് ഖാന്‍ പറഞ്ഞു. ഇതിൽ ലാലേട്ടനെ പഴങ്കഞ്ഞി എന്ന് വിളിക്കുന്നതിനെതിരെയാണ് ഇപ്പൊ ആരാധകർ എത്തിയിരിക്കുന്നത്.