മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. കുറച്ചു വർഷങ്ങൾക്കുമുണ്ടായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. 2022 ജൂൺ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ചെന്നൈ മഹാബലി പുറത്തേക്ക് ഒരു റിസോർട്ടിൽ വച്ച് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിഗ്നേഷ് ശിവൻ എന്ന സംവിധായകനെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
അതേസമയം ഇവരുടെ വിവാഹത്തിൻറെ ഡോക്യുമെൻററി നെറ്റ്ഫ്ലിക്സ് ആയിരുന്നു എടുത്തിരുന്നത്. വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല. ദീപാവലിക്ക് ആയിരിക്കും ഇത് വരിക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. പല കാരണങ്ങൾ കൊണ്ടാണ് ഡോക്യുമെൻററി ഇത്രയും നീണ്ടുപോകുന്നത് എന്നാണ് ഇവർ പറയുന്നത്. ഒടുവിൽ രണ്ടു വർഷത്തിനുശേഷം ഇത് പുറത്തുവിടാൻ പോവുകയാണ്.
ബിയോണ്ട് ദി ഫെയറി ടെയിൽ എന്നാണ് ഇതിൻറെ പേര്. ഗൗതം വാസുദേവ് മേനോൻ ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ വർഷങ്ങൾ കഴിഞ്ഞാണ് റിലീസ് ചെയ്യുന്നത്. അതുപോലെ തന്നെ നയൻതാരയുടെ വിവാഹ വീഡിയോയും റിലീസ് ചെയ്യാൻ വർഷങ്ങൾ എടുക്കുമെന്ന് നേരത്തെ തന്നെ ആരാധകർ പ്രവചിച്ചിരുന്നൂ. ആരാധകർ ഇത് തമാശയ്ക്ക് പറഞ്ഞതായിരുന്നു എങ്കിലും പിന്നീട് അത് സത്യമായി മാറിയ കാഴ്ചകൾ ആയിരുന്നു നമ്മൾ കണ്ടത്.
ഇരുവർക്കും രണ്ടു കുട്ടികൾ ആണ് ഉള്ളത്. കുട്ടികൾക്ക് ഇപ്പോൾ ഏകദേശം രണ്ടു വയസ്സ് തികയാൻ പോവുകയാണ്. വരുന്ന നവംബർ മാസത്തിൽ ആയിരിക്കും ഇവർക്ക് രണ്ടു വയസ്സി തികയുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അന്ന് റിലീസ് ചെയ്യാൻ ആണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ് പദ്ധതി ഇടുന്നത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. അതേ സമയം രണ്ടു വർഷം വൈകിയാലും ഇപ്പോഴെങ്കിലും വന്നല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഗൗതം മേനോന്റെ പല സിനിമകളും മൂന്നും നാലും വർഷങ്ങൾ കഴിഞ്ഞിട്ടും പെട്ടിയിൽ കിടക്കുകയാണ് എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.