മലയാള സിനിമാലോകത്ത് മറ്റൊരു താരവിവാഹം കൂടി, സിനിമാ ലോകത്തെ നിരവധിപേർ പങ്കെടുത്തു, ആശംസകളുമായി പ്രേക്ഷകർ

മലയാള സിനിമ ലോകത്ത് മറ്റൊരു താരവിവാഹം കൂടി ഇപ്പോൾ നടന്നിരിക്കുകയാണ്. ശ്രീനാഥ് ശിവശങ്കരൻ ആണ് വിവാഹിതനായിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് മലയാളികൾ നേരിടുന്നത്.

ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം മികച്ച ഗാനങ്ങൾ ആണ് ഇദ്ദേഹം മലയാള സിനിമയ്ക്ക് വേണ്ടി സംഭാവന ചെയ്തിട്ടുള്ളത്. അശ്വതി എന്ന പെൺകുട്ടിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. അശ്വതി ഒരു താരപുത്രി കൂടിയാണ്. ആരാണ് അശ്വതിയുടെ അച്ഛൻ എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകൻ ആണ് സേതു. ഇദ്ദേഹത്തിൻറെ മകളാണ് അശ്വതി. എറണാകുളത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. ഒരു ഫാഷൻ സ്റ്റൈലിസ്റ്റ് ആയിട്ടാണ് അശ്വതി പ്രവർത്തിക്കുന്നത്. നിരവധി താരങ്ങൾ ആയിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്.

ജയറാം പരിപാടിയിലെ ഒരു മുഖ്യ അതിഥി ആയിരുന്നു. ടോവിനോ തോമസ് ആയിരുന്നു വിവാഹത്തിൽ പങ്കെടുത്ത മറ്റൊരു താരം. ഉണ്ണി മുകുന്ദനും ഒപ്പം ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഇന്ദ്രൻസ്, റഹ്മാൻ, മണിയൻപിള്ള രാജു എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സംവിധായകരുടെ ഭാഗത്തുനിന്നും ബി ഉണ്ണികൃഷ്ണൻ, ജോഷി എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്. നിരവധി നടിമാർ ആണ് ഇവരുടെ വിവാഹത്തിന് എത്തിയത്. മമ്ത മോഹൻദാസ്, അനുസിത്താര, നമിത പ്രമോദ്, രഞ്ജിനി ജോസ്, രഞ്ജിനി ഹരിദാസ് എന്നിവർ ആയിരുന്നു ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.