മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തുന്നത്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ഇദ്ദേഹത്തിൻറെ പത്താം വിവാഹ വാർഷികം ഇദ്ദേഹം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഭാര്യ ലിഡിയയുടെയും മക്കളുടെയും ഒപ്പമാണ് ഇദ്ദേഹം വിവാഹ വാർഷികം ആഘോഷിക്കുന്നത്.
മാലിദ്വീപിൽ വച്ചാണ് ഇവർ വിവാഹ വാർഷികം ആഘോഷിക്കുന്നത്. കടൽതീരത്ത് ഒരുക്കിയ റൊമാൻറിക് ഡേറ്റിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ സ്നേഹത്തിന്റെ ഒത്തുചേരൽ നടന്നിട്ട് ഇന്നേക്ക് 10 വർഷങ്ങൾ പൂർത്തിയാകുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും സാഹസികതയുടെ പ്രിയം ഏറുന്ന നിമിഷങ്ങളാണ് എന്നും ഇനിയും വരാനിരിക്കുന്നത് അവിശ്വസനീയമായ യാത്രകൾ ആയിരിക്കും എന്നും അതിനു വേണ്ടി കാത്തിരിക്കുകയാണ് എന്നുമാണ് ടോവിനോ എഴുതിയിരിക്കുന്നത്.
മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കുവാനും ഒരുമിച്ച് ചിരിക്കുവാനും സ്നേഹം നിലനിർത്തുവാനും നമുക്ക് സാധിക്കട്ടെ എന്നും ടോവിനോ ആശംസിക്കുന്നു. മനോഹരമായ ഒരു വിവാഹ വാർഷികം നമുക്ക് ആഘോഷിക്കാം എന്നാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ ഉൾപ്പെടെ ടോവിനോ പങ്കുവെച്ചിട്ടുണ്ട്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ധാരാളം ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. 2014 വർഷത്തിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. രണ്ടു മക്കൾ ജനിച്ചിട്ടുണ്ട്. ഈസാ എന്നും തഹാൻ എന്നുമാണ് മക്കളുടെ പേരുകൾ.