വിശേഷ വാർത്ത അറിയിച്ചു അമൃതയും ഗോപി സുന്ദറും, ആശംസകളുമായി മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആയിരുന്നു ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ ഇവിടെ നിന്നും സ്വന്തമാക്കിയത്. അതേസമയം നടൻ ബാലയെ ആണ് ഇവർ വിവാഹം ചെയ്തത്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ ഇവർക്ക് ഇടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ വരികയും പിന്നീട് ഇവർ വിവാഹമോചനം നേടുകയും ചെയ്തു. അവന്തിക എന്ന പേരുള്ള ഒരു മകൾ കൂടിയുണ്ട് ഇവർക്ക്.

ഗോപി സുന്ദറിനെ ആണ് താരം പിന്നീട് വിവാഹം ചെയ്തത്. കഴിഞ്ഞവർഷം ഏതാണ്ട് ഇതേ സമയത്ത് ആയിരുന്നു ഇരുവരും ഈ വാർത്ത ആദ്യമായി ആരാധകരെ അറിയിച്ചത്. അതിനു മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന ചെറിയ സൂചന പോലും മലയാളികൾക്ക് ലഭിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയാണ് എന്ന വാർത്തകൾ കേട്ടപ്പോൾ മലയാളികൾ ആദ്യം ഇത് ഫെയ്ക്ക് ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അമൃത തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത് എന്നറിഞ്ഞപ്പോൾ ആണ് പ്രേക്ഷകർ വിശ്വസിച്ചത്.

അതേസമയം ഇപ്പോൾ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് ഇരുവരും. ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആണ് ഇരുവരും സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചു ജീവിക്കുവാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ് എന്നാണ് ഇവർ പറയുന്നത്. അതേസമയം ക്ഷേത്രത്തിൽ വച്ചുള്ള ഫോട്ടോ ആണ് ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം ഒരു വർഷം എന്നാണ് ഇവർ കുറിപ്പ് ആയി എഴുതിയിരിക്കുന്നത്. ഇതിൻറെ കൂടെ ഒരു ഹാർട്ട് ഇമോജി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേ സമയം വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികഞ്ഞു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നും വളരെ പെട്ടെന്ന് ആണല്ലോ സമയം മുന്നോട്ടു പോകുന്നത് എന്നും ആണ് ഇപ്പോൾ ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)