സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് വയനാട് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം മരണം 300 കടന്നിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന ഔദ്യോഗിക റിപ്പോർട്ട്. ഏകദേശം 70 നു മുകളിൽ കുട്ടികൾ ഒന്നുകിൽ മരണപ്പെട്ടിട്ടുണ്ട് അല്ലെങ്കിൽ കാണാതായിട്ടുണ്ട്. ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കാൻ പോകുന്നത് കുട്ടികൾ തന്നെയായിരിക്കും. അവരുടെ ഭാവിയിലേക്ക് ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ നൽകാൻ താനും തൻറെ ഭാര്യയും തയ്യാറാണ് എന്ന് ഒരു വ്യക്തി പോസ്റ്റ് ചെയ്തിരുന്നു. ധാരാളം ആളുകൾ ആയിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഇതിന് താഴെ അശ്ലീല കമന്റുകൾ ആയി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. അതിൽ ഒരാളെ ചില കണ്ണൂർ സ്വദേശികൾ ചേർന്ന് കൈകാര്യം ചെയ്തതും വലിയ രീതിയിൽ വാർത്തയായി മാറിയിരുന്നു.
ഇപ്പോൾ അത്തരത്തിലുള്ള ആളുകളുടെ കൂടുതൽ കമന്റുകളും അവരുടെ പ്രൊഫൈൽ പേരുകളും ആണ് ചിലർ പുറത്ത് വിട്ടിരിക്കുന്നത്. ഇവരുടെ ഫോട്ടോ സഹിതമാണ് ചില ആളുകൾ ഇത് സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടിരിക്കുന്നത്. ഈ കൂട്ടത്തിൽ നിങ്ങളുടെ അച്ഛനും സഹോദരനും ഭർത്താവും കാമുകനും അമ്മായിഅച്ഛനും ഉണ്ടാവാതിരിക്കട്ടെ എന്നാണ് വലിയൊരു വിഭാഗം ആളുകളും പറയുന്നത്. അതേസമയം ഇങ്ങനെയൊരു ദുരന്ത മുഖത്തും എങ്ങനെയാണ് ആളുകൾക്ക് ഇതുപോലെ ഇൻസെൻസിവ് ആയിട്ട് പെരുമാറാൻ പറ്റുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
അതേസമയം സിനിമ താരങ്ങൾ അടക്കം നിരവധി ആളുകൾ ആണ് അവരെക്കൊണ്ട് കഴിയുന്ന ചെറിയ സംഭാവനകൾ നൽകിക്കൊണ്ട് ദുരന്തത്തിന് സഹായമായി മാറിയിരിക്കുന്നത്. തുടരെ തുടരെയുള്ള ഉരുൾപൊട്ടൽ ആണ് ഇത്രയും വലിയ ഒരു ദുരന്തത്തിന് കാരണമായി മാറിയത്. മുണ്ടക്കൈ, ചൂരൽമല അടക്കമുള്ള സ്ഥലങ്ങൾ മുഴുവനായി ഒലിച്ചു പോയിരിക്കുകയാണ്. ഇനിയും ധാരാളം ആളുകളുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നും കിട്ടാൻ ബാക്കിയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.