ഒരുപാട് നാളുകൾക്കു ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒപ്പം മരുമകൾ സുപ്രിയയും ഉണ്ട്. ഈ സന്തോഷം ആണ് ഇപ്പോൾ മല്ലിക സുകുമാരൻ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് മല്ലിക ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എൻറെ എമ്പുരാൻ കുട്ടൻ വന്നേ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി മല്ലിക സുകുമാരൻ എഴുതിയിരിക്കുന്നത്. അവൻറെ അടുത്ത ലൊക്കേഷനിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ദീപു ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് എന്നും മല്ലിക പറയുന്നു. ഫേസ്ബുക്കിൽ ആണ് മല്ലിക ഈ കാര്യങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്.
എംപുരാൻ എന്ന സിനിമയുടെ തിരക്കുകളിൽ ആയിരുന്നു പൃഥ്വിരാജ് ഇതുവരെ. സിനിമയുടെ പുതിയ ഷെഡ്യൂൾ ചിത്രീകരണത്തിന് വേണ്ടിയാണ് ഇപ്പോൾ ഇദ്ദേഹം തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. അതേസമയം ഈ സമയത്തിനിടയിൽ ആയിരിക്കണം അമ്മയുടെ ഒപ്പം ഈ ചിത്രം പകർത്തിയിരിക്കുന്നത് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
പൃഥ്വിരാജ് ഭാര്യയും നേരത്തെ സ്ത്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനുശേഷമായിരുന്നു ഇരുവരും അമ്മയെ കാണുവാൻ വേണ്ടി എത്തിയത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആദ്യഭാഗത്തേക്കാൾ വലിയ സിനിമയായിരിക്കും ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യഭാഗത്തിൽ പൃഥ്വിരാജ് ഒരു ചെറിയ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമയിൽ മുഴുവൻ കഥാപാത്രത്തെ ആയിരിക്കും പൃഥ്വിരാജ് അവതരിപ്പിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാളായിരുന്നു അടുത്തിടെ കഴിഞ്ഞത്. ഈ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ അന്ന് പുറത്തുവന്നിരുന്നു.