മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാലാ. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിൻറെ അമ്മാവൻറെ മകളായ കോകിലയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. ഇതിനിടയിൽ കോകില ഗർഭിണിയാണോ എന്ന സംശയങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം വയറു മറച്ചു പിടിച്ചാണ് താരം നടക്കുന്നത്. ഈ ഒരു കാര്യം കൊണ്ടാണ് ഇപ്പോൾ കോകില ഗർഭിണിയാണ് എന്ന തരത്തിലുള്ള അബ്യൂഹങ്ങൾ ഉയരുന്നത്.
തങ്ങൾക്ക് ഉടനെ തന്നെ കുഞ്ഞ് ജനിക്കും എന്നായിരുന്നു ബാല പറഞ്ഞത്. അതേസമയം കോകിലയുടെ പ്രണയം ഇത്രയും കാലം തിരിച്ചറിയാൻ കഴിയാതെ പോയ താൻ ഒരു പൊട്ടനാണ് എന്നും ബാല പറഞ്ഞു. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു എന്നും കേരളം ഞെട്ടുന്ന ഒരു ഫോട്ടോഗ്രാഫ് എൻറെ കയ്യിൽ ഉണ്ട് എന്നും എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ട് എന്നും അത് സത്യമാണ് എന്നും കാരണം ആ ഫോട്ടോയാണ് ഇത്രയധികം ആളുകൾ ഉണ്ടായിരുന്നു എങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണ് എന്നും ഞാൻ എല്ലാം തുറന്നു പറയുകയാണ് എന്നും എൻറെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല എന്നും അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാവും എന്നുമായിരുന്നു ബാല പറഞ്ഞത്.
ഞങ്ങൾ നല്ല രീതിയിൽ ജീവിക്കും എന്നും ഞാൻ എന്നും രാജാവായിരിക്കും എന്നും ഞാൻ രാജാവായാൽ ഇവൾ റാണിയാണ് എന്നും ഇതിൽ മറ്റാർക്കെങ്കിലും അസൂയ ഉണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്.
അതേസമയം ബാലയുടെ ഭാര്യയുടെ പ്രായം എത്രയാണ് എന്ന് ആളുകൾ ചോദിച്ചപ്പോൾ എനിക്ക് 42 വയസ്സും അവൾക്ക് 24 വയസ്സ് എന്നുമായിരുന്നു ബാല പറഞ്ഞത്. നിങ്ങൾക്ക് വേണമെങ്കിൽ കളിയാക്കാം ഞാൻ ഇവിടെ നിന്നും പോവുകയാണ് എന്നും അതിനു മുൻപ് നിങ്ങളോട് എല്ലാവരോടും കാര്യങ്ങൾ സംസാരിക്കുവാൻ തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞത് എന്നുമായിരുന്നു ബാല കൂട്ടിച്ചേർത്തത്.