മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല. ഇവരുടെ ഭർത്താവ് ആണ് യുവകൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ മേഖലയിൽ ഇരുവരും വളരെ സജീവമാണ്. സ്റ്റാർ മാജിക് എന്ന പരിപാടിയിലും ഇവർ വളരെ സജീവമായിരുന്നു. എന്നാൽ ഇതുവരെ ഇവർക്ക് ഒന്നിച്ച് സ്ക്രീനിൽ എത്തുവാൻ സാധിച്ചിട്ടില്ല. അങ്ങനെ ഒരു പ്രോജക്ടിനു വേണ്ടി രണ്ടുപേരും കാത്തിരിക്കുകയാണ്.
സ്റ്റാർ മാജിക് വേദിയിൽ മാത്രമാണ് ഇവർ ഒരുമിച്ച് എത്തിയത്. ഇവരുടെ മകളാണ് ധ്വനി. ധ്വനിയും ഉണ്ടായിരുന്നു സ്റ്റാർ മാജിക് വേദിയിൽ. ജനിച്ച സമയം മുതൽ തന്നെ ധ്വനിയെ പ്രേക്ഷകർക്ക് അറിയാം. അച്ഛൻറെ സീരിയലിൽ ധ്വനി മുഖം കാണിച്ചിട്ടുണ്ട്. മകൾ ജനിക്കുന്നതിന് മുൻപും ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങൾ എല്ലാം തന്നെ വീഡിയോ രൂപത്തിൽ ഇവർ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ഒരുപാട് നാളുകൾക്കു ശേഷം ഇവർ ഒരു വീഡിയോ ചെയ്തിരിക്കുകയാണ്. നവരാത്രി ദിനത്തിൻറെ വിശേഷങ്ങൾ ആണ് ഇവർ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ധ്വനിമോൾ അങ്ങനെ ആദ്യാക്ഷരം കുറിക്കുകയാണ് എന്ന ക്യാപ്ഷൻ ആണ് ഇവർ വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പഠിക്കാൻ പോവുകയാണ് എന്നായിരുന്നു നൽകിയ മറുപടി. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവർ വീഡിയോ ചെയ്യുന്നത് എന്നാണ് യുവ കൃഷ്ണ പറയുന്നത്. അതേസമയം യുവയുടെയും മൃദുലയുടെയും കുടുംബത്തിലെ എല്ലാവരും എഴുത്തിനിരുത്ത് എന്ന ചടങ്ങ് ആഘോഷമാക്കി മാറ്റുകയായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വച്ചായിരുന്നു എഴുത്തിനിരുത്ത് നടത്തിയത്.
മകളോട് സംസാരിച്ചു കൊണ്ടായിരുന്നു അച്ഛനും അമ്മയും വീഡിയോ എടുത്തത്. മകൾക്കാണെങ്കിൽ രാവിലെ നേരത്തെ എഴുന്നേറ്റത് ഒട്ടും ഇഷ്ടം ആയിട്ടില്ല. വീഡിയോയിൽ ഉടനീളം ധ്വനി അസ്വസ്ഥതയായിരുന്നു. ധ്വനിക്ക് ആണെങ്കിൽ ജലദോഷവും കഫക്കെട്ടും ഉണ്ടായിരുന്നു. അതൊക്കെ മാറി വരുന്നതിനിടയിലാണ് ഇങ്ങനെ ഒരു ചടങ്ങിന് പോയത്. ധ്വനി ഇടയ്ക്ക് കുറച്ചു വാശി കാണിച്ചിരുന്നു എങ്കിലും പെട്ടെന്ന് സെറ്റ് ആവുകയായിരുന്നു. എഴുത്തിനിരുത്ത് എന്ന ചടങ്ങാണ് നടക്കാൻ പോകുന്നത് എന്നും ആ സമയത്ത് കരയാൻ ഒന്നും പാടില്ല എന്നും ഇരുവരും മകളോട് പറയുന്നുണ്ട്. വീട്ടിലെത്തി കഴിഞ്ഞാൽ അച്ഛൻ ഒരു സർപ്രൈസ് തരും എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ധ്വനി ഒന്ന് ത്രിൽ ആയത്. അവൾക്ക് സർപ്രൈസ് എന്ന വാക്ക് ഒരുപാട് ഇഷ്ടമാണ് എന്നാണ് അച്ഛൻ പറയുന്നത്. അച്ഛൻറെ മടിയിൽ ഇരുത്തിയായിരുന്നു ഹരിശ്രീ എഴുതിയത്.