രാജ്യം മുഴുവൻ അംബാനിയുടെ ഇളയ മകൻ ആനന്ദം അംബാനിയുടെ വിവാഹം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയിരുന്നു. എന്നാൽ രാജ്യത്തിൻറെ പ്രതിപക്ഷ നേതാവ് ഇപ്പോൾ എവിടെയാണ്? തൻറെ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി. അതേസമയം രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
എന്നാൽ കൃത്യമായി ഏതു ദിവസമാണ് ഈ വീഡിയോ എടുത്തത് എന്ന് ഉറപ്പില്ല. എന്നാൽ ഈ വീഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ആനന്ദ് അംബാനിയുടെ വിവാഹവുമായി ഇതിനെ കണക്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസങ്ങളിൽ എടുത്ത ഒരു വീഡിയോ തന്നെയാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്.
എപ്പോഴും കാണാറുള്ളത് പോലെ ഒരു സാധാരണ ബ്ലൂ ടീഷർട്ടിലാണ് രാഹുൽഗാന്ധി എത്തിയിരിക്കുന്നത്. നരേന്ദ്രമോദി ആനന്ദ് അംബാനിയെയും നവവധു രാധികയെയും ആശിർ പതിക്കുവാൻ വേണ്ടി മുംബൈയിലെത്തിയിരുന്നു. ഇരുവരും നരേന്ദ്രമോദിയുടെ കാൽതൊട്ടു മണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്തു. അതേസമയം രാഹുൽ ഗാന്ധി ഒരു റസ്റ്റോറന്റിൽ നിന്നും പിസ ഓർഡർ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതേസമയം ഹോട്ടലിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് വീഡിയോ പകർത്തിയത്. സത്യം പട്ടേൽ എന്ന എക്സ് അക്കൗണ്ടിൽ ആണ് ഇത് ആദ്യമായി വന്നത്. എന്നാൽ ഇദ്ദേഹം തന്നെ എടുത്തതാണോ ഈ വീഡിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല.
എന്തായാലും നിരവധി ആളുകൾ വളരെ രാഹുൽ ഗാന്ധിയെ ഈ വിവാഹത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അഭിനന്ദിക്കുന്നത്. എന്നാൽ അതേസമയം അംബാനി ഇത്രയും വലിയ ഒരു കുടുംബമായി വളർന്നത് കോൺഗ്രസിന്റെ ആഗോളവൽക്കരണ നയങ്ങൾ ആണ് എന്നാണ് ഇടതുപക്ഷ ചിന്തകർ പറയുന്നത്. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെ മുകേഷ് അംബാനി നേരിട്ട് ചെന്ന് വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതും വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു.